• Home
  • kerala
  • പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തു, ഭര്‍ത്താവ്‌ ഭാര്യയുടെ ജീവനെടുത്തു

പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തു, ഭര്‍ത്താവ്‌ ഭാര്യയുടെ ജീവനെടുത്തു

പാലക്കാട്‌ ജില്ലയില്‍ കാരാപ്പാടം എന്ന സ്ഥലത്ത്‌ ജൂണ്‍ 22-ന്‌ തീപ്പൊള്ളലേറ്റ്‌ യുവതി മരിച്ച സംഭവം കൊലപാതകമെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചു. ശ്രുതി എന്ന യുവതിയെ ഭര്‍ത്താവ്‌ ശ്രീജിത്ത്‌ മക്കളുടെ മുന്നില്‍ വെച്ച്‌ തീകൊളുത്തി കൊല്ലുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. നരത്തെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയത്‌ കൊലപാതകക്കുറ്റമാക്കി മാറ്റും. ഇപ്പോള്‍ ശ്രീജിത്ത്‌ റിമാന്‍ഡിലാണ്‌. ജൂണ്‍ 18-നാണ്‌ ശ്രുതിയെ കൊല്ലാന്‍ ശ്രമിച്ചത്‌. പൊള്ളലേറ്റ യുവതി ജൂണ്‍ 22-ന്‌ ആശുപത്രിയില്‍ മരിച്ചു. മക്കളാണ്‌ അമ്മയെ അച്ഛന്‍ തീ കൊളുത്തി എന്ന വിവരം അയല്‍വാസികളെ അറിയിച്ചത്‌. കുട്ടികളുടെ മൊഴി കേസില്‍ വഴിത്തിരിവായി. ശ്രീജിത്തിന്റെ പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തതായിരുന്നു പ്രകോപനം എന്ന്‌ പൊലീസ്‌ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>