Categories
kerala

കേന്ദ്രം പറയുന്ന കണക്കില്‍ തനി രാഷ്ട്രീയം…കേരളത്തില്‍ കൊല്ലത്തും കണ്ണൂരും തിരുവനന്തപുരത്തും വാക്‌സിന്‍ സ്റ്റോക്ക്‌ ശൂന്യം..ചിലയിടത്ത്‌ കൊവാക്‌സിന്‍ മാത്രം… ഇന്ന്‌ കൊവിഡ്‌ അവലോകന യോഗം

കേരളത്തില്‍ വാക്‌സിന്‍ ധാരാളം ഉണ്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ പറയുന്ന കണക്കില്‍ തനി രാഷ്ട്രീയമാണ്‌ ഉള്ളതെന്ന്‌ ആരോപണം ഉയരുമ്പോള്‍ കേരളത്തില്‍ ഇന്നു മുതല്‍ വാക്‌സിന്‍ ക്ഷാമം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയില്‍ വര്‍ധിച്ചു. മൂന്ന് ജില്ലകളിൽ ഇന്ന് കുത്തിവയ്പ് ഇല്ല. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിലാണ് വാക്‌സിൻ സ്‌റ്റോക്ക് തീർന്നത്.പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കൊവാക്‌സിൻ മാത്രമാണുള്ളത്. കോഴിക്കോട് 1000 ഡോസ് വാക്സിന്‍ മാത്രമേയുള്ളൂ. മറ്റ് ജില്ലകളിലും വാക്‌സിൻ സ്റ്റോക്ക് കുറവാണ്.നിലവിലെ സാഹചര്യത്തിൽ നാളെ കുത്തിവയ്പ് പൂർണമായും മുടങ്ങും. വ്യാഴാഴ്ച കൂടുതൽ വാക്സിൻ എത്തിക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. അടുത്തമാസം 60 ലക്ഷം ഡോസ് വാക്‌സിൻ വേണ്ടി വരുമെന്നാണ് അരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേരും.

Spread the love
English Summary: vaccine shortage in kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick