Categories
latest news

ട്വിറ്റര്‍ ഒടുവില്‍ വഴങ്ങുന്നു…എന്താണ് സംഭവിച്ചത് ?

കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി.നിയമങ്ങള്‍ പാലിക്കാന്‍ ഇതു വരെ തയ്യാറാവാതിരുന്ന സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഒടുവില്‍ വഴങ്ങുന്നു. കണ്ടമാനം കേസുകള്‍ ട്വിറ്ററിനെതിരെ ഫയല്‍ ചെയ്യപ്പെട്ടതില്‍ പ്രത്യേക സമ്മര്‍ദ്ദ തന്ത്രം ഉണ്ടെന്ന തിരിച്ചറിവിലാണ്‌ ട്വിറ്റര്‍.

ട്വിറ്റർ ഇന്ത്യയുടെ റെസിഡഡന്റ് ഗ്രീവൻസ് ഓഫീസറായി വിനയ് പ്രകാശിനെ നിയമിച്ചു. ഇന്ത്യയിൽ ഒരു ലൈസൻസ് ഓഫീസ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ഡൽഹി ഹൈക്കോടതിയെ ട്വിറ്റർ അറിയിച്ചിരുന്നു.

thepoliticaleditor

ഇതിനുശേഷമാണ് നിയമനം നടത്തിയത്. ഇന്ത്യയിലെ പുതിയ ഐ ടി നിമയങ്ങൾ അനുസരിക്കാൻ തയ്യാറാകാതെ കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്ന ട്വിറ്റർ കൂടതൽ വഴങ്ങുന്നതിന്റെ സൂചനയായാണ് പുതിയ നിയമനത്തെ കണക്കാക്കുന്നത്. ഉദ്യോഗസ്ഥരുടെ നിയമനത്തിന് സര്‍ക്കാര്‍ സമയം നല്‍കിയിട്ടും നിയമങ്ങള്‍ പാലിക്കാത്ത നടപടിക്കെതിരെ ഹൈക്കോടതി ട്വിറ്ററിനെ വിമര്‍ശിച്ചിരുന്നു.

മേയ് 26 നും ജൂൺ 25 നും ഇടയിൽ 87 അപകീർത്തികരമായ പോസ്റ്റുകളിൽ നടപടി സ്വീകരിച്ചതായി ട്വിറ്റർ അറിയിച്ചു. അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡുചെയ്ത 56 പരാതികൾ പരിഹരിച്ചിട്ടുണ്ട്. ഏഴ് അക്കൗണ്ട് സസ്പെൻഷനുകൾ അസാധുവാക്കിയെന്നും ട്വിറ്റർ കോടതിയെ അറിയിച്ചു.

ഒരു മാസത്തിനുള്ളിൽ ദുരുപയോഗവും ഉപദ്രവവും സംബന്ധിച്ച ആറ് പരാതികൾ ലഭിച്ചതായും കുട്ടികളുടെ ലൈംഗിക ചൂഷണം, സമ്മതമില്ലാത്ത നഗ്നത എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള 18,385 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായും ട്വിറ്റർ അറിയിച്ചു. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്ത 4,179 അക്കൗണ്ടുകളും എടുത്തുമാറ്റുകയും ചെയ്തതെന്നും കോടതിയിൽ വ്യക്തമാക്കി. 50 ലക്ഷത്തിലധികം ഉപയോക്താക്കളാണ് ട്വിറ്ററിന് ഇന്ത്യയിലുള്ളത്. .

Spread the love
English Summary: twitter-obeys-the-law-imposed-by union govt

One reply on “ട്വിറ്റര്‍ ഒടുവില്‍ വഴങ്ങുന്നു…എന്താണ് സംഭവിച്ചത് ?”

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick