Categories
latest news

ലോകത്ത്‌ കൊവിഡ്‌ മൂന്നാം തരംഗം വന്നുവോ…ഊഹാപോഹങ്ങള്‍ക്കപ്പുറത്തെ യാഥാര്‍ഥ്യം എന്ത്‌…

കൊവിഡ്‌ മൂന്നാം തരംഗം ലോകത്ത്‌ വന്നു കഴിഞ്ഞു എന്നാണ്‌ ലോകാരോഗ്യസംഘടന ബുധനാഴ്‌ച വ്യക്തമാക്കിയത്‌. ലോക രാജ്യങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി എന്താണ്‌…അതാണ്‌ ഈ വാര്‍ത്തയില്‍ പരിശോധിക്കുന്നത്‌.
നമ്മള്‍ ഇ്പ്പോള്‍ ലോകത്തു നടക്കുന്ന കൊവിഡ്‌ വാര്‍ത്തകളില്‍ പലതും അറിയുന്നില്ല. അമേരിക്കയില്‍ സംഭവിക്കുന്നത്‌ ഗുരുതരമായ സംഗതി തന്നെയാണ്‌.

അമേരിക്കയിലെ ജനസംഖ്യയില്‍ 48 ശതമാനം പേര്‍ വാക്‌സിന്‍ മുഴുവന്‍ ഡോസും സ്വീകരിച്ചവരാണ്‌. മാസ്‌ക്‌ ഉപയോഗം പോലും എടുത്തു കളഞ്ഞ നാടാണിത്‌. പക്ഷേ ഇപ്പോഴത്തെ സ്ഥിതി നോക്കുക. വാക്‌സിനേഷനു ശേഷവും പുതിയ കേസുകള്‍ വര്‍ധിക്കുകയാണ്‌ അനുദിനം.

അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 19 ഇടത്ത്‌ മുന്‍പത്തേതിന്റെ ഇരട്ടിയായി മാറിയിരിക്കയാണ്‌ പുതിയ രോഗികളുടെ എണ്ണം. കഴിഞ്ഞ ഒരു മാസത്തിനകം 350 ശതമാനമാണ്‌ വര്‍ധന. തെക്കന്‍ കാലിഫോര്‍ണിയ, ലോസ്‌ ആന്‍ജലസ്‌ എന്നിവിടങ്ങളില്‍ മുറികള്‍ക്കകത്തു പോലും മാസ്‌ക്‌ ധരിക്കല്‍ നിര്‍ബന്ധമാക്കിയിരിക്കയാണ്‌.

സ്‌പെയിനില്‍ ഇപ്പോള്‍ ഒറ്റ ദിവസത്തില്‍ 44,000 പുതിയ കേസുകളാണ്‌ സ്ഥിരീകരിക്കുന്നത്‌. രണ്ടാം തരംഗത്തില്‍ ഇത്‌ ശരാശരി 35,000 മാത്രമായിരുന്നു.
റഷ്യയിലാവട്ടെ ഈ ചൊവ്വാഴ്‌ച മാത്രം 24,702 കേസുകള്‍ സ്ഥിരീകരിച്ചു, 780 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടു ചെയ്‌തിരിക്കുന്നു.
ഇന്‍ഡോനേഷ്യയില്‍ വീണ്ടും പുതിയ കേസുകള്‍ ഇന്ത്യയെക്കാളും അധികമായിരിക്കുന്നു–56,757 കേസുകളാണ്‌ വ്യാഴാഴ്‌ച എത്തിയത്‌.

ഇതെല്ലാം വിലയിരുത്തിയാണ്‌ ലോകാരോഗ്യ സംഘടന പറയുന്നത്‌ ലോകത്ത്‌ കൊവിഡ്‌ മൂന്നം തരംഗം വന്നു കഴിഞ്ഞിരിക്കുന്നു എന്ന്‌.

ഇന്ത്യയില്‍ ഉടനെ…

അടുത്ത 100-125 ദിവസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച്‌ പ്രധാനമാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ ക്രമമായി കുറയുന്ന രീതിക്ക്‌ കുറവ്‌ വന്നിരിക്കുന്നു. ഇത്‌ ഒരു മുന്നറിയിപ്പാണ്‌. പ്രധാനമന്ത്രിയും മൂന്നാം തരംഗത്തെപ്പററി മുന്നറിയിപ്പ്‌ തന്നു കഴിഞ്ഞിട്ടുണ്ട്‌.

Spread the love
English Summary: THIRD WAVE OF COVID ALREADY ARRIVED INDICATES NEW REPORTS FROM MAJOR COUNTRIES

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick