Categories
social media

സർക്കാരിന്റെ ഓണക്കിറ്റ് ഉദ്‌ഘാടനം ചെയ്തു,വിതരണം തിങ്കൾ മുതൽ

സംസ്ഥാനത്ത് ഓണക്കിറ്റിന്‍റെ വിതരണം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഇടപ്പഴിഞ്ഞിയിലെ റേഷൻ കടയിൽ നിന്ന് ബേബി എന്ന വീട്ടമ്മയാണ് ആദ്യ കിറ്റ് ഏറ്റുവാങ്ങിയത്. തിങ്കളാഴ്ച മുതലാണ് സംസ്ഥാന അടിസ്ഥാനത്തിൽ കിറ്റ് വിതരണം.

86 ലക്ഷം കാർഡ് ഉടമൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. ഒരു കിലോ പ‌ഞ്ചസാര, അരക്കിലോ വീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുരവരപ്പരിപ്പ്, 100 ഗ്രാം തേയില, മുളക്പൊടി, മഞ്ഞൾ, സേമിയ അല്ലെങ്കിൽ പാലട അരക്കിലോ, ഉണക്കലരി, കശുവണ്ടിപരിപ്പ്, നെയ്യ്, ഉപ്പേരി, ഒരുകിലോ ആട്ട, ഒരു സോപ്പ് എന്നിവയാണ് കിറ്റിലുള്ളത്. ബിസ്ക്കറ്റിന് പകരം ഇത്തവണ ഏലക്ക നൽകുന്നു. ഗുണമേന്മ ഉറപ്പാക്കിയാണ് കിറ്റ് വിതരണമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.

thepoliticaleditor
Spread the love
English Summary: onakkit ianugurated

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick