Categories
latest news

അതിര്‍ത്തി സംഘര്‍ഷം:ആസ്സാം മുഖ്യമന്ത്രിക്കും പൊലീസ്‌ മേധവികള്‍ക്കും എതിരെ മിസോറാം സര്‍ക്കാര്‍ എഫ്‌.ഐ.ആര്‍. ഇട്ടു

കഴിഞ്ഞ തിങ്കളാഴ്‌ച ആസ്സാം മിസോറാം അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തിലും ആറ്‌ ആസ്സാം പൊലീസുകാര്‍ മിസോറാം ഭാഗത്തു നിന്നുള്ള വെടിയേറ്റ്‌ കൊല്ലപ്പെട്ട സംഭവത്തിലും മിസോറാം സര്‍ക്കാര്‍ ആസ്സാം മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുന്നു. മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സര്‍മ, ആസ്സാം പോലീസ്‌ ഇന്‍സ്‌പെക്ടര്‍ ജനറല്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍, സൂപ്രണ്ട്‌ ഓഫ്‌ പൊലീസ്‌, കച്ചാര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരെയും 200 പേരറിയാത്ത പൊലീസുകാരെയും പ്രതികളാക്കിയാണ്‌ കേസ്‌. ആഗസ്റ്റ്‌ ഒന്നിന്‌ വെയ്‌റെങ്‌ടെ പൊലീസ്‌ സ്റ്റേഷനില്‍ ഹാജരാകാനായി ആവശ്യപ്പെട്ടിരിക്കയാണ്‌.


ഇരു സംസ്ഥാനത്തെയും മുഖ്യമന്ത്രിമാര്‍ പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെയാണ്‌ മിസോറാം കേസെടുത്തിരിക്കുന്നത്‌. പ്രകോപനം തുടങ്ങിയത്‌ ആസ്സാം ഭാഗത്തു നിന്നാണെന്ന്‌ മിസോറാം മുഖ്യമന്ത്രി ആരോപിക്കുന്നു. ഇരു സംസ്ഥാനങ്ങളും ഭരിക്കുന്നത്‌ ബി.ജെ.പി. സര്‍ക്കാരാണ്‌.

thepoliticaleditor
Spread the love
English Summary: misoram govt registers fir against assam chief minister and police heads on boarder atrocities

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick