Categories
latest news

ആഗ്രയില്‍ മണപ്പറം ഗോള്‍ഡ്‌ ഓഫീസില്‍ കൊള്ള: 17 കിലോ സ്വര്‍ണവും 5 ലക്ഷം രൂപയും കവര്‍ന്നു, ഏറ്റുമുട്ടലില്‍ പൊലീസിന്റെ വെടിയേറ്റ്‌ രണ്ടു പേര്‍ മരിച്ചു

യു.പി.യിലെ ആഗ്രയില്‍ കമലനഗറില്‍ മണപ്പുറം ഫിനാന്‍സിയേഴ്‌സിന്റെ ഓഫീസില്‍ നാലംഗ സംഘം നടത്തിയ കൊള്ളയില്‍ മൊത്തം എട്ടര കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്നു. കവര്‍ച്ചാ സംഘത്തെ പിന്‍തുടര്‍ന്ന പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ മരിച്ചു.
ശനിയാഴ്‌ച വൈകീട്ട്‌ ഏകദേശം 25 മിനിട്ടിനകമാണ്‌ എല്ലാ സംഭവവും അരങ്ങേറിയത്‌. കവര്‍ച്ച നടത്തി രക്ഷപ്പെട്ട സംഘത്തെ പിന്‍തുടര്‍ന്ന പൊലീസ്‌ ഖണ്ഡൗളി ക്രോസ്‌ റോഡില്‍ വെച്ചാണ്‌ ഏറ്റുമുട്ടിയതെന്ന്‌ ഉത്തരേന്ത്യന്‍ മാധ്യമറിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മനീഷ്‌ പാണ്ഡേ, ഇന്നൊസെന്റ്‌ കുമാര്‍ എന്നിവരാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. വെടിയേറ്റ രണ്ടുപേരെയും പൊലീസ്‌ പിടികൂടി. രണ്ടു പേര്‍ രക്ഷപ്പെട്ടു. പിടികൂടിയവരില്‍ നിന്നും കവര്‍ച്ചാ മുതലില്‍ പകുതി കണ്ടെടുത്തിട്ടുണ്ട്‌. ഇവരില്‍ നിന്നും പിസ്റ്റള്‍ ഉള്‍പ്പെടെ ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു.
നാലു പേര്‍ കവര്‍ച്ച നടത്താനായി എത്തുകുയും ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്‌തു. രണ്ടു പേര്‍ പുറത്ത്‌ കാവല്‍ നിന്നു. സ്വര്‍ണം പണയം വെക്കാനെന്ന വ്യാജേന മാനേജരുടെ കാബിനില്‍ പ്രവേശിച്ച സംഘം പെട്ടെന്നു തന്നെ തോക്കെടുത്ത്‌ ജീവനക്കാരെ ഒരു മുറിയില്‍ ബന്ദികളാക്കുകയായിരുന്നു. കവര്‍ച്ചയ്‌ക്കു ശേഷം രക്ഷപ്പെട്ടവരെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ മനസ്സിലാക്കി പൊലീസ്‌ പിന്‍തുടരുകയായിരുന്നു. നഗരത്തിലെ റോഡുകളെല്ലാം അടച്ച ശേഷം പൊലീസ്‌ നടത്തിയ തിരച്ചിലിലാണ്‌ രണ്ടു പേരെ കണ്ടെത്തിയത്‌.

ആഗ്ര സമീപകാലത്തായി ധനകാര്യസ്ഥാപനങ്ങളിലെ കൊള്ളയ്‌ക്ക്‌ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കയാണ്‌. ബാങ്കുളിലും അടുത്ത കാലത്തായി നിരവധി കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്‌. പല സംഭവത്തിലും കവര്‍ച്ചക്കാരെ പിടികൂടാന്‍ കഴിയാറില്ല.

thepoliticaleditor
Spread the love
English Summary: looting n manappuram finance offfice at agra

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick