Categories
latest news

ഡാനിഷ്‌ സിദ്ദിഖിയെ ജീവനോടെ പിടിച്ചു, തിരിച്ചറിഞ്ഞ ശേഷം വധിക്കുകയായിരുന്നു

്‌അഫ്‌ഗാനിസ്ഥാനില്‍ താലിബാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രശസ്‌ത ഫോട്ടോ ജേര്‍ണലിസ്‌റ്റ്‌ ഡാനിഷ്‌ സിദ്ദിഖിയെ അബദ്ധത്തില്‍ കൊലപ്പെടുത്തിയതല്ലെന്നു അമേരിക്കന്‍ മാസികയായ വാഷ്‌ിങ്‌ടണ്‍ എക്‌സാമിനര്‍ വെളിപ്പെടുത്തുന്നു. പി.ടി.ഐ.ആണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. പരിക്കേറ്റ സിദ്ദിഖിയും ഒപ്പമുള്ള അഫ്‌ഗാന്‍ നാഷണല്‍ ആര്‍മിയിലെ സൈനികരും സമീപത്തെ പള്ളിയില്‍ അഭയം തേടി. സ്‌പിന്‍ ബോള്‍ഡാക്ക്‌ മേഖലയില്‍ കാണ്ടഹാര്‍ നഗരത്തിനു സമീപം താലാബാനുമായുള്ള ഏറ്റുമുട്ടല്‍ നടക്കുന്ന ഇടത്തായിരുന്നു ഡാനിഷ്‌. പാക്‌ അതിര്‍ത്തിക്കു സമീപത്തായി നടക്കുന്ന ഏറ്റുമുട്ടല്‍ ക്യാമറയില്‍ പകര്‍ത്തുന്ന സമയത്ത്‌ നടന്ന താലിബാന്റെ ആക്രമണത്തില്‍ മൂന്ന്‌ സൈനികരും ഒപ്പം ഡാനിഷും ട്രൂപ്പിലെ മറ്റ്‌ സൈനികരില്‍ നിന്നും വേര്‍പെട്ടു പോയി. പരിക്കേറ്റ ഇവര്‍ പ്രഥമ ശുശ്രൂഷ കിട്ടാനായി അടുത്തുള്ള പള്ളിയിലേക്ക്‌ പോയി. പള്ളിയില്‍ പ്രഥമ ശുശ്രൂഷ ലഭിച്ചു.

പള്ളിയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉണ്ടെന്ന വിവരം അറിഞ്ഞ്‌ താലിബാന്‍ ഭീകരര്‍ അവിടേക്ക്‌ കുതിച്ചെത്തി പള്ളി ആക്രമിച്ചു. ഡാനിഷ്‌ അവിടെ ഉണ്ടെന്നതിനാല്‍ മാത്രമായിരുന്നു പള്ളി ആക്രമിക്കപ്പെട്ടത്‌. ഡാനിഷിനെ താലിബാന്‍ പിടികൂടുമ്പോള്‍ അദ്ദേഹത്തിന്‌ ജീവനുണ്ടായിരുന്നു. താലിബാന്‍ ഭീകരര്‍ ഡാനിഷിന്റെ ഐഡന്റിറ്റി പരിശോധിച്ച്‌ ഉറപ്പിച്ച ശേഷം അദ്ദേഹത്ത വധിക്കുകയായിരുന്നു. ഡാനിഷിനെ രക്ഷിച്ച്‌ പള്ളിയിലെത്തിച്ച സൈനിക കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവരെയും താലിബാന്‍ കൊന്നു–മാസികയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തുന്നു.

മാധ്യമപ്രവര്‍ത്തകന്‍ സംഘര്‍ഷസ്ഥലത്ത്‌ ഉണ്ടെന്നറിയില്ലായിരുന്നെന്നും മുന്‍ കൂട്ടി അറിയിച്ചിരുന്നില്ലെന്നും സംഘര്‍ഷത്തിനിടയില്‍ അറിയാതെ മരണപ്പെട്ടതായിരിക്കാമെന്നും ആയിരുന്നു ഡാനിഷിന്റെ മരണത്തെപ്പറ്റി താലിബാന്‍ പ്രതികരിച്ചിരുന്നത്‌.

thepoliticaleditor
Spread the love
English Summary: aliban killed danish siddiqi after confirmng his identity reveals an american magazine

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick