• Home
  • kerala
  • മുന്‍കൂര്‍ പണമടക്കാം, ഇനി ക്യൂ നില്‍ക്കാതെ ബെവ്‌കോ കൗണ്ടറില്‍ പോയി മദ്യം വാങ്ങാന്‍ സൗകര്യം

മുന്‍കൂര്‍ പണമടക്കാം, ഇനി ക്യൂ നില്‍ക്കാതെ ബെവ്‌കോ കൗണ്ടറില്‍ പോയി മദ്യം വാങ്ങാന്‍ സൗകര്യം

മദ്യശാലകളിലെ ക്യൂ ഒഴിവാക്കുന്നതിനാണ് പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറിന്റെ എണ്ണം കൂട്ടും. തിരക്ക് ഒഴിവാക്കാൻ മറ്റു ശാസ്ത്രീയ മാർഗങ്ങളും ആലോചിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മദ്യശാലകൾക്കു മുന്നിൽ തിരക്ക് വർധിക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. മദ്യശാലകൾക്കു മുൻപിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാണിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും സർക്കാരിനെ രൂക്ഷമായ വിമർശിക്കുകയും ചെയ്തിരുന്നു.മദ്യവിൽപന ബവ്കോയുടെ കുത്തകയായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കോർപറേഷനു സാധിച്ചിട്ടില്ല. വിവാഹങ്ങൾക്ക് 20 പേരെ അനുവദിക്കുമ്പോേഴാണ് മദ്യശാലകൾക്കു മുൻപിൽ 500 പേരെ വരെ ക്യൂ നിർത്തുന്നതെന്നും കോടതി വിമർശിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

മുന്‍കൂര്‍ പണമടക്കാം, ഇനി ക്യൂ നില്‍ക്കാതെ ബെവ്‌കോ കൗണ്ടറില്‍ പോയി മദ്യം വാങ്ങാന്‍ സൗകര്യം - The Political Editor