Categories
kerala

ആരാധനാലയങ്ങൾ തുറക്കാനായിട്ടില്ലെന്ന് ദേവസ്വം മന്ത്രി

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാനായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. കോവിഡ് വ്യാപനത്തോത് കുറയുന്ന മുറയ്ക്ക് മാത്രമേ അക്കാര്യങ്ങൾ ആലോചിക്കൂ. എപ്പോൾ തുറക്കാമെന്ന് പറയാനാകില്ലെന്നും ഭക്തരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി.

മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തിൽ സൂചനാ സമരം

മദ്യശാലകൾ തുറന്നാലും ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കില്ലെന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തിൽ സൂചനാ സമരം നടത്തി. തിരുനക്കര ഗാന്ധി സ്‌ക്വയറിൽ നടത്തിയ പ്രതിഷേധ സമരം അൽ കൗസർ ഉലമാ കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ഷിഫാർ മൗലവി ഉദ്ഘാടനം ചെയ്തു.

thepoliticaleditor

കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രസിഡന്റ് എം.ബി.അമീൻഷാ അധ്യക്ഷത വഹിച്ചു.

ആരാധനാലയങ്ങള്‍ തുറക്കണം-ഓര്‍ത്തഡോക്‌സ് സഭ

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ കോട്ടയത്ത് ആവശ്യപ്പെട്ടു. ജീവകാരുണ്യ, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ആരാധനാലയങ്ങള്‍ക്ക് പ്രശംസനീയമായ പങ്ക് ഉണ്ടെന്ന് ബിജു പ്രസ്താവനയില്‍ പറഞ്ഞു.

Spread the love
English Summary: worship centres can not open now says devaswom minister

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick