Categories
latest news

മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് ശാസ്ത്രീയമായ ഒരു തെളിവുമില്ലെന്ന് കേന്ദ്ര കൊവിഡ് വിദഗ്ധസമിതി അംഗം ഡോ. വി.കെ.പോള്‍

കൊവിഡിന്റെ പ്രതീക്ഷിക്കുന്ന മൂന്നാംതരംഗം കുട്ടികളെയാണ് തീവ്രമായി ബാധിക്കുക എന്ന പ്രചാരണത്തിന് ഒരടിസ്ഥാനവും ഇല്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ വിദഗ്ധസമിതി അംഗം വി.കെ.പോള്‍ ഒരു ദേശീയ മാധ്യമത്തില്‍ അഭിമുഖത്തില്‍ പറഞ്ഞു. രക്ഷിതാക്കളുടെ ഉല്‍കണ്ഠയ്ക്ക് അടിസ്ഥാനമില്ല. കുട്ടികളെ പ്രത്യേകമായി ബാധിക്കും എന്നതിന് തെളിവായി ഒരു കണക്കോ പഠനമോ ഇല്ല. സിറോ പ്രിവേലെന്‍സുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പൊതു പഠനത്തില്‍ വിവിധ പ്രായപരിധിയില്‍ പെട്ടവരുടെ സിറോ പ്രിവെലന്‍സ് കണക്കില്‍ 10-17 വിഭാഗത്തിലുള്ളവരുടെത് ഇതര പ്രായത്തിലുള്ളവരെക്കാള്‍ ഉയര്‍ന്നിരിക്കുന്നത് വെച്ചാണ് ഇപ്പോള്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്. കുട്ടികളെ മൂന്നാം തരംഗം ബാധിക്കുമെന്നതിന് ഇത് തെളിവല്ല. ഡെല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗലേറിയയും സമാനമായ നിരീക്ഷണം പങ്കുവെച്ചു. പ്രത്യേകമായ തെളിവുകളൊന്നും ഇപ്പോള്‍ പ്രചരിക്കുന്ന നിഗമനത്തിന് അടിസ്ഥാനമായിട്ടില്ലെന്ന് ഡോ. രണ്‍ദീപ് അഭിപ്രായപ്പെട്ടു.

Spread the love
English Summary: there is no solid evidence for covid third wave will affect children

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick