Categories
latest news

അത് ആലങ്കാരിക പരിഹാസം മാത്രമായിരുന്നു; 2019-ലെ തന്റെ ‘മോദി’വിശേഷണത്തെപ്പറ്റി രാഹുല്‍ സൂറത്ത് കോടതിയില്‍

“നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി….എങ്ങിനെ ഇവര്‍ക്കെല്ലാം മോദി എന്ന ഒരേ ഉപനാമം കിട്ടയിരിക്കുന്നു!”-2019 ഏപ്രില്‍ 13-ന് കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ അന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് ആയിരുന്ന രാഹുല്‍ ഗാന്ധി ഇങ്ങനെ പ്രസംഗിച്ചതിന്റെ സാരാംശം അത് കേട്ട എല്ലാവര്‍ക്കും മനസ്സിലായി. എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന് പൊതു പേര് വന്നതെന്തുകൊണ്ടാണ്…? ഇതായിരുന്നു രാഹുലിന്റെ പരിഹാസം. സ്വാഭാവികമായും തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം ഉപഹാസങ്ങള്‍ ജനത്തെ ആവേശഭരിതരാക്കാന്‍ നേതാക്കള്‍ നടത്തുന്നത് പതിവുമാണ്.
പക്ഷേ അവിടം കൊണ്ട് സംഗതി അവസാനിച്ചില്ല. മോദി എന്ന പദം ഒരു സമുദായപ്പേരാണ്. ഗുജറാത്തിലെ ബി.ജെ.പി. എം.എല്‍.എ.യായ പുര്‍ണേഷ് മോദി രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. സൂറത്തിലെ എം.എല്‍.എ.യായിരുന്നു ഈ മോദി. മോദി സമുദായത്തെ രാഹുല്‍ അവഹേളിച്ചു എന്നതായിരുന്നു എം.എല്‍.എ.യുടെ ആരോപണം. എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന് പൊതു പേര് വന്നതെന്തുകൊണ്ടാണ്…എന്ന പരാമര്‍ശത്തിലൂടെ മോദി സമുദായത്തെ മുഴുവന്‍ അപമാനിച്ചു എന്നാണ് പൂര്‍ണേഷ് മോദി വാദിച്ചത്.
2019 ഒക്ടോബറില്‍ കേസില്‍ രാഹുല്‍ ഗാന്ധി സൂറത്ത് കോടതിയില്‍ ഹാജരായിരുന്നു. അവസാന വാദം കേള്‍ക്കുന്ന ഇന്ന് രാഹുലിന്റെ വാദം രേഖപ്പെടുത്താനായി ഉറപ്പായും രാഹുല്‍ കോടതിയിലുണ്ടാവണമെന്ന് ജഡ്ജി ഉത്തരവിട്ടതനുസരിച്ചായിരുന്നു ഇന്ന് രാഹുല്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്രട്രേറ്റ് കോടതിയില്‍ ഹാജരായത്.
കോടതിയില്‍ രാഹുല്‍ നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ താന്‍ പ്രസംഗമധ്യേ നടത്തിയ ആലങ്കാരികമായ പരിഹാസം മാത്രമാണ് അത്എന്ന് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പുകാലത്തെ പ്രസംഗത്തില്‍ ഇത്തരം പരിഹാസങ്ങള്‍ സ്വാഭാവികമാണെന്ന സൂചനയാണ് രാഹുല്‍ നല്‍കിയത് എന്ന് വ്യക്തം.

Spread the love
English Summary: rahul gandhi in surat court clarifies his stand on the sarcstic comment

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick