Categories
latest news

വിപ്രോ പിരിച്ചുവിട്ട ഐ ടി ജീവനക്കാരനെ തിരിച്ചെടുക്കാൻ കർണാടക ലേബർ കോടതി വിധി

നിർണായക വിജയവുമായി കർണാടക സ്റ്റേറ്റ് ഐ ടി എംപ്ലോയീസ് യൂണിയൻ

Spread the love

രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ വിപ്രോ ടെക്നോളജിസ് ബംഗളുരുവിൽ അനധികൃതമായി നിർബന്ധിതമായി പിരിച്ചു വിട്ട ജീവനക്കാരനെ തിരിച്ചെടുക്കാൻ ബംഗളുരു ലേബർ കോടതി വിധിച്ചു. കർണാടക സ്റ്റേറ്റ് ഐടി/ഐടി ഇഎസ് എംപ്ലോയീസ് യൂണിയൻ നൽകിയ തൊഴിൽ തർക്ക കേസിൽ ആണ് വിധി വന്നിരിക്കുന്നത്.

പിരിച്ചുവിടപെട്ട ദിവസം മുതലുള്ള സർവീസും ശമ്പളവും വിപ്രോ ടെക്നോളജിസ് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ജീവനക്കാരനെ നിർബന്ധിതമായി പിരിച്ചു വിടുകയായിരുന്നു.

thepoliticaleditor

ഐ ടി മേഖലയിൽ ഇത്തരം ഏക പക്ഷീയമായ നടപടികൾക്കെതിരെ പ്രതികരിക്കാൻ ശബ്ദം ഉയരുകയില്ല എന്ന ധാരണയാണ് പൊതുവെ നിലവിലുള്ളത്. എന്നാൽ ഇവിടെ സംഘടിത ചെറുത്തുനിൽപ്പിലൂടെ വിപ്രോ പോലെ ഒരു കോർപറേറ്റു കമ്പനിയുമായി ഐടി തൊഴിലാളികൾ നേടിയ വിജയം ഐതിഹാസികമാണ് എന്ന് തന്നെ പറയാം. ഐ ടി മേഖലയിൽ തൊഴിലാളികൾക്കെതിരെ എന്തും കാണിക്കാം എന്ന ധാരണ പൊളിച്ചെഴുതാൻ ഈ കോടതി വിധി തുടക്കമാകുമെന്നു യൂണിയൻ ജനറൽ സെക്രട്ടറി വി. സി. ഉല്ലാസ് പറഞ്ഞു.

( വാര്‍ത്തയില്‍ ഉപയോഗിച്ച വിപ്രോ കമ്പനിയുടെ ഫോട്ടോ പ്രതീകാത്മക ചിത്രമാണ്)

Spread the love
English Summary: karnataka-labour-court-orders-to reinstate the employee of wipro

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick