Categories
kerala

ഇടതുപക്ഷ പ്രവർത്തകൻ ആയിട്ടുപോലും നീതി കിട്ടിയില്ലെന്ന് പരാതി ഉന്നയിച്ചു കൊണ്ട് കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർ രാജിവച്ചു

ഇടതുപക്ഷ പ്രവർത്തകൻ ആയിട്ടുപോലും നീതി കിട്ടിയില്ലെന്ന് പരാതി ഉന്നയിച്ചു കൊണ്ട് കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർ രാജിവച്ചു. തന്നെ മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടർ രാഹുൽ മാത്യുവാണ് രാജിവച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇക്കഴിഞ്ഞ മേയ് 14ന് സിവിൽ പൊലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. കൊവിഡ് ബാധിത ആയിരുന്നു അഭിലാഷിന്‍റെ അമ്മയുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ നൽകുന്നതിൽ വീഴ്‌ച ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു ഡോക്‌ടറെ മർദ്ദിച്ചത്. ജൂൺ ഏഴിന് അഭിലാഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു എന്നാൽ കൊവിഡ് ബാധിതൻ ആയതിനാൽ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം.

thepoliticaleditor

താൻ ജീവിതത്തിൽ ചതിക്കപ്പെട്ടുവെന്നും, ഇടതുപക്ഷ പ്രവർത്തകൻ ആയിട്ടുപോലും നീതി കിട്ടിയില്ലെന്നുമാണ് ഡോക്‌ടർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.വിഷയത്തിൽ അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഡോക്‌ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു പറയുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് രാജി.

Spread the love
English Summary: doctor in covid duty resinged from government service

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick