Categories
latest news

കേന്ദ്രത്തിന് കണ്ണ് തെളിയുന്നുവോ… 30 കോടി വാക്‌സിന് 1500 കോടി മുന്‍കൂര്‍ നല്‍കാന്‍ തീരുമാനം

വാക്‌സിന്‍ ബുക്കിങില്‍ ചരിത്രവിഢിത്തവും അശ്രദ്ധയും കാണിച്ച് വിമര്‍ശനം കൊണ്ട് നാണംകെട്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വന്‍ തോതില്‍ വാക്‌സിന്‍ വാങ്ങാന്‍ മുന്‍കൂര്‍ പണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായ ‘ബയോളൊജിക്കല്‍ -ഇ’ എന്ന വാക്‌സിന്‍ ഉല്‍പാദക കമ്പനിയില്‍ നിന്നും 30 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.

അന്താരാഷ്ട്ര കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍-ന്റെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനിയാണ് ബയോളജിക്കല്‍-ഇ. 600 മില്യണ്‍ ഡോസ് ആണ് കമ്പനി ഉല്‍പാദിപ്പിക്കാന്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

thepoliticaleditor

ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും വാക്‌സിന്‍ ലഭ്യമാകുക. ഇതിനായി കമ്പനിക്ക് 1500 കോടി രൂപ മുന്‍കൂറായി നല്‍കാനും തീരുമാനിച്ചതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി.

Spread the love
English Summary: centre making advance payments for purchasing 30 crore doze vaccine

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick