Categories
latest news

കൊവിഡ് പ്രതിരോധ പരാജയം മറികടക്കാന്‍ സേവാ പരിപാടിയുമായി ബി.ജെ.പി.

കൊവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധ പാളിച്ചകള്‍ വന്‍ തിരിച്ചടി ഉണ്ടാക്കിയ സാഹചര്യത്തില്‍ പ്രതിച്ഛായാ നഷ്ടം മറികടക്കാനായി ബി.ജെ.പി. ദേശീയ തലത്തില്‍ വിപുലമായ പരിപാടികള്‍ നടപ്പാക്കാന്‍ അധ്യക്ഷന്‍ ജെ.പി. നദ്ദ നിര്‍ദ്ദേശം നല്‍കി. സേവാ ഹി സംഗതാന്‍ പരിപാടി എന്ന എന്ന പേരിലാണ് കാമ്പയിന്‍. വാക്‌സിന്‍ കാമ്പയിന്‍, റിലീഫ് പ്രവര്‍ത്തനം, ഗ്രാമങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം എന്നിവയാണ് ദേശീയ വ്യാപകമായി നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സേവാ പരിപാടികള്‍. പോസിറ്റീവ് ആയ സന്ദേശങ്ങള്‍ ജനങ്ങളില്‍ നല്‍കുക എന്നതാണ് ഈ പദ്ധതികളുടെ ഉദ്ദേശ്യം. രക്തദാന ക്യാമ്പുകള്‍, റേഷന്‍ കിറ്റുകള്‍, ഭക്ഷണവിതരണം, ഇതൊക്കെ പരിപാടിയില്‍ ഉള്‍പ്പെടും. തെര്‍മല്‍ സ്‌കാനര്‍, ഓക്‌സിമീറ്റര്‍, പി.പി.ഇ. കിറ്റുകള്‍ തുടങ്ങിയ കൊവിഡ് സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഗ്രാമീണരെ പരിശീലിപ്പിക്കുക എന്നതും ബി.ജെ.പി.യുടെ സേവാകാമ്പയിനിന്റെ ഭാഗമായി നടപ്പാക്കും.

Spread the love
English Summary: bjp introduces nation wide seva programme to shakeup kovid criticism

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick