Categories
kerala

സ്ഥാനാർത്ഥിയാകാൻ കൈക്കൂലി: കെ. സുരേന്ദ്രനെതിരെ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു, സി.കെ.ജാനുവിനെതിരെയും കേസ്

എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പണം കൈപ്പറ്റിയതായി ആരോപിക്കപ്പെടുന്ന സി.കെ. ജാനുവിനെതിരായും കേസ് എടുത്തിട്ടുണ്ട്.
സുരേന്ദ്രനെതിരെ ഐപിസി 171-ഇ, 171–എഫ് വകുപ്പുകളനുസരിച്ച് കേസെടുക്കണമെന്ന് കല്‍പറ്റ കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു.. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മത്സരിക്കുന്നതിന് സി.കെ.ജാനുവിന് 50 ലക്ഷം രൂപ കോഴ കൊടുത്തു എന്നാണ് പി.കെ.നവാസിന്റെ പരാതി. ജാനുവിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണം ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോട് പുറത്തുവിട്ടിരുന്നു.

Spread the love
English Summary: A CASE REGISTERED AGAINST K. SURENDRAN AND C K JANU BY SULTHAN BATHERI POLICE FOR BRIBARY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick