Categories
kerala

പുതിയ നിയമസഭ : സി.പി.എമ്മില്‍ ‘ദൈവനാമ’ ക്കാര്‍ വര്‍ധിച്ചു

മന്ത്രിസഭാ സത്യപ്രതിജ്ഞാ വേളയില്‍ മന്ത്രി വീണ ജോര്‍ജ്ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് സി.പി.എമ്മിലും പൊതുവെ ഇടതുപക്ഷത്തും ചര്‍ച്ചായായെങ്കില്‍ ഇന്നലെ എം.എല്‍.എ.മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും സി.പി.എം. ചിഹ്നത്തില്‍ ജയിച്ച മൂന്നു പേര്‍ ദൈവനാമത്തിലാണ് പ്രതിജ്ഞ എടുത്തത്.

കോതമംഗലത്തു നിന്നു വിജയിച്ച ആന്റണി ജോൺ, അരൂരിലെ അംഗം ദലീമ, ആറന്മുളയിലെ അംഗവും മന്ത്രിയുമായ വീണാ ജോർജ് എന്നിവരാണിവർ. സി.പി.എം സ്വതന്ത്രനായ പി.വി. അൻവറും എൻ.സി.പി അംഗം മന്ത്രി എ.കെ.ശശീന്ദ്രനും സഗൗരവമാണ് പ്രതിജ്ഞ ചെയ്തത്. അതേസമയം പ്രതിപക്ഷനിരയിൽ നിന്ന് സഗൗരവ പ്രതിജ്ഞയെടുത്തത് കെ.കെ. രമ മാത്രം.സി.പി.ഐ പ്രതിനിധികളെല്ലാം സഗൗരവ പ്രതിജ്ഞയാണെടുത്തത്. ഇന്നലെ സത്യപ്രതിജ്ഞ ചെയ്തതിൽ 80 പേർ സഗൗരവ പ്രതിജ്ഞയെടുത്തപ്പോൾ, 45 പേർ ദൈവനാമത്തിലും, പതിനൊന്ന് പേർ അള്ളാഹുവിന്റെ പേരിലും പ്രതിജ്ഞ ചെയ്തു.
കോൺഗ്രസ് അംഗങ്ങളെല്ലാം ദൈവനാമത്തിൽ പ്രതിജ്ഞയെടുത്തപ്പോൾ, ലീഗിന്റെ പ്രതിനിധികളിൽ ഭൂരിഭാഗവും അള്ളാഹുവിന്റെ നാമത്തിലാണ് പ്രതിജ്ഞയെടുത്തത്. ലീഗ് നേതൃനിരയിലെ. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, ഡോ: എം.കെ. മുനീർ എന്നിവർ ദൈവനാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്.

thepoliticaleditor
Spread the love
English Summary: three cpm members took oath in the name of god in kerala assembly

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick