Categories
latest news

ഫാന്‍സി ബസാറില്‍ ഒരു മദീന ഹോട്ടല്‍ ആവശ്യമില്ല–സെന്‍സിറ്റീവ് ആയ ഇടങ്ങളില്‍ ബീഫ് കടകള്‍ വേണ്ടെന്ന് ആസാം മുഖ്യമന്ത്രി

പുതിയ ആസ്സാം നിയമസഭാസമ്മേളനത്തില്‍ ഏറ്റവും ശ്രദ്ധ നേടിയത് പുതിയ മുഖ്യമന്ത്രിയുടെ ബീഫ് വിരുദ്ധ പ്രഖ്യാപനങ്ങളാണ്. പശു മാതാവാണെന്നും അതിനെ വധിക്കുന്നതോ കള്ളക്കടത്ത് നടത്തുന്നതോ അംഗീകരിക്കാനാവില്ലെന്നും ഹിമന്ത ബിസ്വ സര്‍മ നിയമസഭയില്‍ പറഞ്ഞു. എന്നു മാത്രമല്ല, ലക്‌നൗവിലെ ദാറുല്‍ ഉലൂം ഇസ്ലാമിക് സൊസൈറ്റിയുടെ പ്രസ്താവന എടുത്തുകാട്ടിക്കൊണ്ട് സെന്‍സിറ്റീവ് ആയ സ്ഥലങ്ങളില്‍ ഹോട്ടലുകളില്‍ ബീഫ് വില്‍ക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. സസ്യാഹാരികളായവര്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ബീഫ് കടകള്‍ ‘സെന്‍സിറ്റീവ്’ ആയി നടത്തണമെന്ന നിര്‍ദ്ദേശമായിരുന്നു ദാറുല്‍ ഉലൂം പുറപ്പെടുവിച്ചത്. ഇതിനെ എടുത്തുകാട്ടിയാണ് മുഖ്യമന്ത്രി സംസാരിച്ചത്.’ ഫാന്‍സി ബസാറിലോ ഗാന്ധി ബസ്തിയിലോ ശാന്തിപൂരിലോ ഒരു ‘മദീന ഹോട്ട’ലിന്റെ ആവശ്യമില്ല. (ഈ മൂന്നിടങ്ങളും ഗുവാഹത്തിയിലെ കേന്ദ്രങ്ങളാണ്) കാരണം ഇവിടെയെല്ലാം ‘സെന്‍സിറ്റിവിറ്റി’ ഉണ്ട്. അതേസമയം സെന്‍സിറ്റിവിറ്റി ഇല്ലാത്ത ഇടങ്ങളിലും ബീഫ് വേണ്ടെന്നു വെക്കാന്‍ നമുക്ക് അഭ്യര്‍ഥിക്കാം.’ –ഹിമന്ത് ബിസ്വ സര്‍മ പറഞ്ഞു. സംസ്ഥാന നയപ്രകാരം പശുവിനെ കൊല്ലുന്നതും ഗോവ്യാപാരവും നിരോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love
English Summary: assam chief minister hints there is no need of a beef serving hotel in sensitive place

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick