Categories
latest news

നമ്മളറിഞ്ഞില്ല, ഖുശ്ബുവും തോറ്റിരുന്നു… താരങ്ങളെല്ലാം തൂത്തെറിയപ്പെട്ട തിരഞ്ഞെടുപ്പ്

തമിഴ്‌നാട്ടിലെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകതയുണ്ടായിരുന്നു–സിനിമാതാരങ്ങള്‍ നയിക്കാതെ അണ്ണാ ഡി.എം.കെ.യും ഡി.എം.കെ.യും ഏറ്റുമുട്ടിയ ആദ്യ തിരഞ്ഞെടുപ്പ്. രജനീകാന്ത് അതിനൊരു മാറ്റം വരുത്തിയേനെ, പക്ഷേ രംഗത്തിറങ്ങാന്‍ നോക്കുമ്പോഴേക്കും ആരോഗ്യം അപകടത്തിലായി അണിയറയിലേക്ക് മടങ്ങി. പിന്നെ ഉണ്ടായിരുന്നു മക്കള്‍ നീതി മയ്യവുമായി കമല്‍ഹാസന്‍, ഡി.എം.ഡി.കെ.-യുമായി വിജയകാന്ത്, ബി.ജെ.പി.ക്കാരിയായി ഖുശ്ബു…പക്ഷേ ഇത്തവണ ജനം എല്ലാ താരങ്ങളെയും തോല്‍പിച്ചു വിട്ടു.
ഒരു ഘട്ടത്തില്‍ 29 എം.എല്‍.എ.മാര്‍ ഉണ്ടായിരുന്ന വിജയകാന്തിന്റെ പാര്‍ടി തൂത്തെറിയപ്പെട്ടു. കമല്‍ഹാസന്റെ പാര്‍ടിക്ക് ഒറ്റ സീറ്റും കിട്ടിയില്ല. കമല്‍ഹാസന് പോലും ജയിക്കാനായില്ല. കോണ്‍ഗ്രസ് വക്താവായിരിക്കുകയും പിന്നീട് പാര്‍ടിയിലെ പരിഗണന പോരാ എന്ന ആക്ഷേപം ഉന്നയിച്ച് ബി.ജെ.പി.യിലേക്ക് പോവുകയും ചെയ്ത നടി ഖുശ്ബു സുന്ദര്‍ തോറ്റത് 17,522 വോട്ടിനാണ് ഡി.എം.കെ.യോട് തോറ്റുപോയത്.
എം.ജി.ആറിന്റെയും ജയലളിതയുടെയും കരുണാനിധിയുടെയും മാത്രമല്ല, താരരാഷ്ട്രീയത്തിനും തമിഴകത്ത് മാറ്റ് കുറയുകയാണോ എ്ന്ന് ന്യായമായും സംശയിക്കാം.

Spread the love
English Summary: star politics ends in tamil nadu, khushbu, kamalhasan and vijayakanth defeated

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick