Categories
latest news

സംവരണം 50% കടക്കരുതെന്ന് സുപ്രീംകോടതി…ഇന്ദിര സാഹ്നി കേസിലെ വിധി പുനപരിശോധിക്കില്ല

മറാഠാ സംവരണം 50 ശതമാനത്തിനു മേല്‍ കടക്കരുതെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സംവരണം 50 ശതമാനം കടക്കരുത് എന്ന 1992-ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിക് അശോക് ഭൂഷണന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. വിധി തിരിച്ചടി ആണെന്നും കേരളത്തിലെ മൂന്നാക്ക സംവരണത്തെ ബാധിക്കുമെന്നും മുൻ നിയമ മന്ത്രി എ കെ ബാലൻ പ്രതികരിച്ചു.

സംവരണം ഒരു കാരണവശാലും 50 ശതമാനത്തിന് മുകളില്‍ ആവരുതെന്ന് കോടതി വ്യക്തമാക്കി. ഇന്ദിരാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് ഏകകണ്ഠമായാണ് തീരുമാനിച്ചത്. മറാഠാ സംവരണവുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ അത് 65 ശതമാനമായി ഉയരുമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

thepoliticaleditor

അതെ സമയം, സുപ്രീം കോടതിയുടെ സംവരണ വിധി തിരിച്ചടി ആണെന്നും കേരളത്തിലെ മൂന്നാക്ക സംവരണത്തെ ബാധിക്കുമെന്നും മുൻ നിയമ മന്ത്രി എ കെ ബാലൻ പ്രതികരിച്ചു.

Spread the love
English Summary: RESEERVATION SHOULD NOT EXEED FIFTY PERCENT VERDICT OF SUPREME COURT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick