Categories
kerala

വിളിച്ചിരുത്തി, മോദി മാത്രം സംസാരിച്ചു, അങ്ങോട്ടൊന്നും കേട്ടില്ല, പറയാന്‍ വിട്ടുമില്ല…മോദിക്ക് മമതയുടെ രൂക്ഷവിമര്‍ശനം

സംസ്ഥാന മുഖ്യമന്ത്രിമാരെ വിളിച്ചിരുത്തുക, ഇങ്ങോട്ടു മാത്രം പറയുക, അങ്ങോട്ട് ഒന്നും പറയാന്‍ അനുവാദവും ഇല്ല, ഒന്നും കേള്‍ക്കാനും പറ്റില്ല, ഒന്നും അ്‌ന്വേഷിക്കുന്നുമില്ല. ഇത് ‘വണ്‍ നാഷന്‍, ഓള്‍ ഹ്യൂമിലിയേഷന്‍’ ആണ്–മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കൂടിക്കാഴ്ചയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ഇന്ന് നടത്തിയ യോഗത്തിലാണ് തനിക്ക് ഈ അനുഭവമെന്ന് മമത പറഞ്ഞു.

ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ എന്തുകൊണ്ടാണ് മോദി ഭയപ്പെടുന്നത്. ഞങ്ങളെ കേള്‍ക്കാന്‍ സൗകര്യമില്ലെങ്കില്‍ എന്തിനാണ് ഞങ്ങളെ വിളിച്ചിരുത്തുന്നത്. സംസ്ഥാനങ്ങളിലെ സ്ഥിതി എന്തെന്ന് പ്രധാനമന്ത്രി ചോദിക്കുന്നില്ല. ഇവിടെ കിടക്കയുണ്ടോ, വാക്‌സിനുണ്ടോ, ഓക്‌സിജനുണ്ടോ എന്നൊന്നും ചോദ്യമേയില്ല. ഒരു പാട് സംസ്ഥാനങ്ങള്‍ പങ്കെടുത്തു. ആരെയും സംസാരിക്കാന്‍ അനുവദിച്ചില്ല. ഞങ്ങള്‍ വെറും കൂലിക്കാരും പാവകളുമാണെന്ന് കരുതിയോ. രാജ്യത്തിന്റെ ഫെഡറല്‍ ഘടന മുഴുവന്‍ നശിപ്പിക്കുകയാണ് പ്രധാനമന്ത്രി. ഞാന്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും വേണ്ടി പറയുകയല്ല. എന്റെ കാര്യം മാത്രം പറയുകയാണ്. പക്ഷേ എന്താണിവിടെ സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി എന്നു മാത്രം. അത് ഏകാധിപത്യമാണ്, പട്ടാള നിയമമാണ് നടപ്പാക്കാന്‍ നോക്കുന്നത്–മമത മോദിക്കെതിരെ ആഞ്ഞടിച്ചു.

thepoliticaleditor
Spread the love
English Summary: one nation, all humiliation--mamatha banerjee ;triggers criticism about prime ministers meeting with states

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick