Categories
exclusive

കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസുകാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വേണ്ടെന്ന് ഉത്തരവ്, സ്‌പോട്ട് രജിസ്‌ട്രേഷന്‍ നല്‍കും

കൊവിഡ വാക്‌സിന്‍ ആദ്യ ഡോസ് എടുത്തു കഴിഞ്ഞ് രണ്ടാം േതഡോസിനായി കാത്തുനില്‍ക്കുന്നവര്‍ അതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. അവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിന്‍ നല്‍കും. രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ ശ്രമിക്കുമ്പോള്‍ സ്ലോട്ട് ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഈ പുതിയ തീരുമാനം.
ഏപ്രില്‍ 22 മുതലാണ് വാക്‌സിന്‍ നല്‍കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ കോ-വിന്‍ പോര്‍ട്ടലിലൂടെയായിരുന്നു രജിസ്‌ട്രേഷന്‍. എന്നാല്‍ ആദ്യ ഡോസിനായി ശ്രമിക്കുന്നവര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ കിട്ടുന്നതെന്നും രണ്ടാം ഡോസുകാര്‍ക്ക് വിരളമായി മാത്രമേ സ്ലോട്ട് കിട്ടുന്നുള്ളൂ എന്നും പരാതി ഉയരുകയാണ്.
അതിനാല്‍ എല്ലാ വാക്‌സിന്‍ കേന്ദ്രങ്ങളിലും രണ്ടാംഡോസുകാര്‍ക്കായിരിക്കണം മുന്‍ഗണന എന്ന് സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ഉദാഹരണത്തിന് 80 പേര്‍ സെക്കന്‍ഡ് ഡോസ് എടുക്കാന്‍ ഒരു കേന്ദ്രത്തില്‍ നിശ്ചിത ദിവസം ഉണ്ടെന്ന്ിരിക്കട്ടെ. ആ കേന്ദ്രത്തിലെ അന്നത്തെ വാക്‌സിന്‍ ലഭ്യത 100 ആണെങ്കില്‍ രണ്ടാംഡോസുകാര്‍ക്ക് കൊടുക്കേണ്ട് 80 ഡോസുകള്‍ കഴിഞ്ഞ് മിച്ചം വരുന്ന 20 സ്ലോട്ടുകള്‍ മാത്രമേ ആദ്യഡോസുകാര്‍ക്കു നല്‍കാന്‍ പാടുള്ളൂ. ഇതാണ് ഉത്തരവില്‍ പറയുന്നത്. 80 ഡോസുകളും സ്‌പോട്ട് അലോട്ട്മന്റിലൂടെ രണ്ടാംഡോസുകാര്‍ക്ക് നിര്‍ബന്ധമായും നല്‍കിയിരിക്കണം. അവര്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ മതി.
ഇതിനായി ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെ പട്ടിക തയ്യാറാക്കി നിര്‍്ത്തി കൃത്യമായ തീയതിയും സമയവും രണ്ടാം ഡോസുകാര്‍ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

പ്രായമായവര്‍ക്കും അസുഖമുള്ളവര്‍ക്കും വളരെയേറെ ആശ്വാസമാകുന്ന തീരുമാനമാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവിലൂടെ നടപ്പാക്കാനാവുക.

thepoliticaleditor
Spread the love
English Summary: second dose of vaccine must be given through spot registration says govt order

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick