Categories
kerala

മെയ് നാല് മുതല്‍ ഒന്‍പത് വരെ ‘ലോക്ഡൗണ്‍’… കര്‍ക്കശമായ നിയന്ത്രണം എന്തൊക്കെ…മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്

ഈ വാരാന്ത്യത്തിലെ നിയന്ത്രണങ്ങള്‍ക്കു ശേഷം അടുത്തയാഴ്ച ദീര്‍ഘമായൊരു ലോക്ഡൗണ്‍ സമാനം നിയന്ത്രണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അടുത്ത ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെയാണത്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ താഴെപ്പറയുന്നവയാണ്.

  1. ഓക്‌സിജന്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ ജീവന്‍രക്ഷാസാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ വേഗത്തില്‍ കടത്തിവിടാന്‍ പൊലീസ് സംവിധാനം ഒരുക്കും. വാഹനത്തിനു മുന്നിലും പിന്നിലും പ്രത്യേക സ്റ്റിക്കര്‍ പതിക്കണം.
  2. ടി.വി. സീരിയല്‍, സിനിമാ ഷൂട്ടിങ് തല്‍ക്കാലം നിര്‍ത്തിവെക്കണം. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തണം.
  3. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ കുറഞ്ഞത് രണ്ടു മീറ്റര്‍ അകലം പാലിക്കണം. ഹോം ഡെലിവറി പ്രോല്‍സാഹിപ്പിക്കണം.
  4. ബാങ്കിങ് സമയം ഉച്ച രണ്ടുമണി വരെ മാത്രമെന്നത് കര്‍ക്കശമാക്കും.
  5. സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗലക്ഷണം കാര്യമായി കാണിക്കാത്ത രോഗികള്‍ക്ക് അവിടെ ബെഡ് നല്‍കരുത്. അവര്‍ക്ക് ടെലിമെഡിസിന്‍ സൗകര്യം നല്‍കിയാല്‍ മതിയാകും. ഗുരുതര രോഗികള്‍ക്ക് ബെഡ് കിട്ടാത്ത സാഹചര്യം ഉണ്ടാവരുത്.
  6. കര്‍ണാടകയുടെ അതിര്‍ത്തിയിലെ 17 പോയിന്റുകള്‍ കടന്നു വരുന്നവര്‍ക്ക് ജാഗ്രതാ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി.
  7. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം പുറത്ത് ആഹ്ലാദ പ്രകടനം ഒഴിവാക്കി വീടുകളില്‍ ഇരുന്ന് ഫലപ്രഖ്യാപനം വീക്ഷിക്കുക.
  8. വാക്‌സിന്‍ രണ്ടാം ഡോസുകാര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വേണ്ട, അവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നല്‍കി വാക്‌സിന്‍ നല്‍കും.
Spread the love
English Summary: lockdown like restrictions will impose next one week in kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick