ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മകനും ഭാര്യയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു. അവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് മന്ത്രി ശൈലജ ഫേസ്ബുക്കിലൂടെ അറിയിച്ചു.
തനിക്കു രോഗ ലക്ഷണങ്ങൾ ഇല്ലായെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിംഗുകളില്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്നുളള ദിവസങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുമെന്നും മന്ത്രി അറിയിച്ചു.
കെ.കെ.ശൈലജയുടെ ഫേസ്ബുക് കുറിപ്പ്
പ്രിയമുള്ളവരെ,
എന്റെ മകന്‍ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണ്.