വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വീണ്ടും പൊതുതാല്‍പ്പര്യ ഹര്‍ജി. കൊറോണ വ്യാപനം കണക്കിലെടുത്ത് വോട്ടെണ്ണല്‍ ദിനത്തിലെ വിജയാഘോഷ പ്രകടനങ്ങള്‍ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
നേരത്തേ, കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമല്‍ മാത്യു തോമസാണ് ഇതേ ആവശ്യത്തില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മെയ് ഒന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ദ്ധരാത്രി വരെ ലോക്ക് ഡൗണ്‍ വേണമെന്നാണ് ആവശ്യം.
