കോട്ടയം ജില്ലയില്‍ ഇടതുമുന്നണിക്ക് മേധാവിത്വം ലഭിക്കുമെന്ന് മനോരമ ന്യൂസ് പ്രീപോള്‍ സര്‍വ്വെ പ്രവചനം. ഇടതുമുന്നണിക്ക് ആറ്, യു.ഡി.എഫിന് രണ്ട്, ജനപക്ഷത്തിന് ഒന്ന് എന്നിങ്ങനെയാണ് സാധ്യത പറയുന്നത്.
പത്തനം തിട്ടയില്‍ മുഴുവന്‍സീറ്റും ഇടതു മുന്നണി നേടുമെന്നാണ് സര്‍വ്വേ നിഗമനം. തിരുവല്ല, റാന്നി, കോന്നി, ആറന്‍മുള, അടൂര്‍ എന്നിവിടങ്ങള്‍ എല്‍.ഡി.എഫിനൊപ്പം തന്നെ. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പിടിച്ച കോന്നി ഇടതിനൊപ്പം തന്നെ നില്‍ക്കും.
ഏറണാകുളം ജില്ലയില്‍ യു.ഡി.എഫിനാണ് മേല്‍ക്കൈ ഉണ്ടാവുക. യു.ഡി.എഫിന് എട്ടും എല്‍.ഡി.എഫിന് ആറും മണ്ഡലങ്ങള്‍ കിട്ടും.
ആലപ്പുഴയില്‍ യു.ഡി.എഫിനാണ് നേരിയ മേല്‍ക്കൈ ഉണ്ടാവുക എന്ന് പറയുന്നു. ഇടതു മുന്നണിക്ക് അഞ്ചും യുഡിഎഫിന് നാലും സീറ്റാണ് പ്രവചിക്കുന്നത്.
കോട്ടയം ജില്ലയില്‍ പാലായില്‍ ഇടതും യുഡിഎഫും ഒപ്പത്തിനൊപ്പം, കടുത്തുരുത്തി ഇടത് പിടിച്ചെടുക്കും, ഏറ്റുമാനൂരില്‍ ലതിക സുഭാഷ് തോല്‍ക്കും, കാഞ്ഞിരപ്പള്ളിയും ഇടത് നിലനിര്‍ത്തും, ചങ്ങനാശ്ശേരിയില്‍ ഇടത് അട്ടിമറി നടത്താന്‍ സാധ്യത, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജ് പാര്‍ടിക്ക് നേരിയ മേല്‍ക്കൈ എന്നിവയാണ് സര്‍വ്വേയിലെ നിഗമനങ്ങള്‍. ജോസ് കെ.മാണി യു.ഡി.എഫിന് നഷ്ടമുണ്ടാക്കും എന്നാണ് സര്‍വ്വെയില്‍ പങ്കെടുത്ത 66 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
ആലപ്പുഴ ജില്ലയില്‍ അരൂരില്‍ ഇടതുമുന്നണി തിരിച്ചുവരുമെന്ന് സര്‍വ്വേ പറയുന്നു. ചേര്‍ത്തലയില്‍ യു.ഡി.എഫ്. അട്ടിമറി വിജയം നേടുമെന്നും ആലപ്പുഴയിലും കുട്ടനാട്ടിലും ഹരിപ്പാട്ടും യു.ഡി.എഫ് ലീഡ് നേടുമെന്നും ആണ് പ്രവചനം. അമ്പലപ്പുഴ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവ ഇടതുമുന്നണി നിലനിര്‍ത്തും.
ഏറണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍,കൊച്ചി,ഏറണാകുളം, പിറവം, കുന്നത്തുനാട് എന്നിവിടങ്ങളില്‍ യു.ഡി.എഫും കളമശ്ശേരി, തൃപ്പൂണിത്തുറ, വൈപ്പിന്‍, തൃക്കാക്കര, മൂവാററുപുഴ, കോതമംഗലം എല്‍.ഡി.എഫിനും കിട്ടുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്