വർഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടുന്നതിൽ കോൺഗ്രസ്സ് കാണിക്കുന്ന അന്ധത അവസാനിപ്പിച്ചു കമ്മ്യൂണിസ്റ്റുകാരുമായി യോജിച്ചു പുതിയ സമര മുഖം തുറക്കണമെന്ന് പി. സി. ചാക്കോ ആവശ്യപ്പെട്ടു.
തുടർഭരണം ഉറപ്പാക്കിയ ഒരു ഗവണ്മെന്റ് ആണ് കേരളം ഭരിക്കുന്നതെന്നും ചാക്കോ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും എന്‍.സി.പി.യില്‍ ചേര്‍ന്ന മുതിര്‍ന്ന
പാര്‍ടി മലപ്പുറം ജില്ലാക്കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാല നടപടികളില്‍ അസംതൃപ്തനായി കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ എത്തിയ പി.സി. ചാക്കോ കേരളത്തില്‍ ഇടതുമുന്നണിക്കു വേണ്ടി പ്രചാരണം നടത്താന്‍ എത്തിയിരിക്കയാണ്. ജില്ലാ പ്രസിഡന്റ് ടി. എൻ. ശിവശങ്കരന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് പാർട്ടി ഓഫിസിൽ സ്വീകരണം നൽകി