കര്‍ഷകസമരം ബി.ജെ.പി.ക്ക് വന്‍ തിരിച്ചടിയാകുമെന്ന് തെളിയിക്കുന്ന ഇലക്ഷന്‍ ഫലമാണ് പഞ്ചാബില്‍ നിന്നും പുറത്തു വരുന്നത്.
പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ വിജയം. ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. ആകെയുള്ള 109 മുനിസിപ്പല്‍ കൗണ്‍സില്‍, നഗര്‍ പഞ്ചായത്തുകളില്‍ 82 എണ്ണത്തില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. ശിരോമണി അകാലിദള്‍ ആറിടത്താണ് ലീഡ് ചെയ്യുന്നത്. ബിജെപി ഒരിടത്ത് പോലും മുന്നേറുന്നില്ല.
ഭട്ടിന്‍ഡ, മോഗ, ഹോഷിയാര്‍പുര്‍, കപൂര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബറ്റാല എന്നീ കോര്‍പ്പറേഷനുകളാണ് കോണ്‍ഗ്രസ് തൂത്തുവാരിയത്. ഭട്ടിന്‍ഡയില്‍ 53 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഭരണം പിടിക്കുന്നത്.
.മുന്‍ കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ എംപിയുമായ ഹര്‍സിമ്രത് ബാദലാണ് ഭട്ടിന്‍ഡ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഹര്‍സിമ്രത് ബാദല്‍ അടുത്തിടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ശിരോമണി അകാലിദള്‍ ബിജെപി ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
ശിരോമണി അകാലിദളിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് കര്‍ഷക പ്രക്ഷോഭത്തിനിടെ നടന്ന തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.