Categories
kerala

ആസാദിനെ മൗദൂദിയോട് ഉപമിക്കുമ്പോള്‍ എന്തേ കോണ്‍ഗ്രസ് മിണ്ടുന്നില്ല- പി.ജയരാജന്‍

മാധ്യമം പത്രത്തില്‍ ഒ.അബ്ദുറഹ്മാന്‍ ( എ.ആര്‍) എഴുതിയ ലേഖനം. ‘ദൈവിക രാജ്യം’ (ഹുകുമത്തെ ഇലാഹി ) എന്ന ആശയത്തിനായി ഉറച്ചു നിന്ന് പോരാടിയ മൗദൂദിയെ വെളുപ്പിച്ചെടുക്കാന്‍ മഹാനായ അബുല്‍ കലാം ആസാദിനെ കൂട്ടുപിടിക്കുകയാണ്

Spread the love

കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന അബ്ദുല്‍കലാം ആസാദിനെ ജമാഅത്തെ ഇസ്ലാമി മൗദൂദിയുടെ ആശയക്കാരനായി മുദ്ര കുത്തുമ്പോള്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രതികരിക്കാത്തതെന്ന് സി.പി.എം. സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. മാധ്യമം ദിനപത്രത്തിലാണ് ആസാദിനെപ്പറ്റി ലേഖനം വന്നിരിക്കുന്നത്. ജമാ അത്തെ ഇസ്ലാമിയോട് മൃദുനിലപാട് എടുത്തു കൊണ്ട് മതമൗലികവാദവുമായി ചേരുന്ന നിലപാട് തുടരുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെങ്കില്‍ ഇനി മുതല്‍ ഗാന്ധിത്തൊപ്പിക്കു പകരം മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലതെന്നും ജയരാജന്‍ ഉപദേശിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം…

ശ്രീമാന്‍ രമേശ് ചെന്നിത്തലയുടെ കേരള യാത്ര ഇന്ന് തുടങ്ങുകയാണല്ലോ.’വര്‍ഗീയതയുടെ ഐശ്വര്യ കേരളമാണ്’ ലക്ഷ്യം. കേരള ജനത കൈവിട്ട കൂട്ടുകെട്ടാണ് യു.ഡി.ഫ് എന്നത്.
യു.ഡി.എഫിന് തീവ്രവര്‍ഗീയതയുടെ പുതിയ തൊപ്പി കൂടി ഇടാന്‍ ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ വലിയ ആവേശം കാണിക്കുന്നുണ്ട്. ലീഗിന്റെ തൊപ്പിയേക്കാള്‍ തീവ്രവര്‍ഗീയതയുടെ തൊപ്പി മൗദൂദിയുടേതല്ലേ…അതല്ലേ യു.ഡി.ഫ് ന്റെ വര്‍ഗീയ വിളവെടുപ്പിന് കൂടുതല്‍ നല്ലത്…

thepoliticaleditor

ഇതൊക്കെയാണ് യു.ഡി .എഫിന്റെ വര്‍ഗീയകേരളത്തിന് മുന്നില്‍ ജമാ അത്തെ ഇസ്ലാമി അവതരിപ്പിക്കുന്ന അജണ്ട. അതിന്റെ കാഹളമൂത്താണ് ശനിയാഴ്ച്ച മാധ്യമം പത്രത്തില്‍ ഒ.അബ്ദുറഹ്മാന്‍ ( എ.ആര്‍) എഴുതിയ ലേഖനം. ‘ദൈവിക രാജ്യം’ (ഹുകുമത്തെ ഇലാഹി ) എന്ന ആശയത്തിനായി ഉറച്ചു നിന്ന് പോരാടിയ മൗദൂദിയെ വെളുപ്പിച്ചെടുക്കാന്‍ മഹാനായ അബുല്‍ കലാം ആസാദിനെ കൂട്ടുപിടിക്കുകയാണ്.

മൗദൂദിയുടെ ആശയക്കാരനായിരുന്നു ആസാദും എന്നാണ് ലേഖകന്റെ കണ്ടുപിടുത്തം.1923 മുതല്‍ ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായിരുന്നു അബ്ദുള്‍ കലാം ആസാദ്. ഇന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച, കറ കളഞ്ഞ മതനിരപേക്ഷവാദിയായ, ദേശീയ സ്വാതന്ത്ര്യത്തിനായി ഹിന്ദു മുസ്ലീം ഐക്യത്തിന് ഊന്നല്‍ കൊടുത്ത അബ്ദുല്‍ കലാം ആസാദും മതരാഷ്ട്രവാദിയായ മൗദൂദിയും ഒരു പോലെയല്ല. മൗദൂദിയുടെ തൊപ്പി അബുല്‍ കലാം ആസാദിനെ അണിയിക്കാന്‍ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുമ്പോള്‍ എന്താണ് കോണ്‍ഗ്രസ് ഒന്നും മിണ്ടാത്തത് ?UDF ന്റെ ജാഥാ നേതാവായ ചെന്നിത്തല ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഈക്കാര്യത്തെ കുറിച് ഒന്നും മിണ്ടാന്‍ പോകുന്നില്ല .

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരണമെന്ന ഉറച്ച രാഷ്ടീയ തീരുമാനം ജനങ്ങളുടെ മനസ്സിലുണ്ട്. മതനിരപേക്ഷ വോട്ടുകള്‍ ഇനി യു.ഡി.എഫിന് കിട്ടില്ല. അതുകൊണ്ടാണ് പിടിച്ചു നില്‍ക്കാന്‍ യു ഡി .എഫ് തീവ്ര മതവര്‍ഗീയ വഴികള്‍ തേടുന്നത്. അപ്പോഴാണ് ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രവും ബുദ്ധിജീവിയും അബ്ദുള്‍ കലാം ആസാദിനെയും മൗദൂദിയെയും താരതമ്യം ചെയ്യുന്നത്. അബ്ദുള്‍ കലാം ആസാദിന്റെ പാരമ്പര്യമല്ല, മൗദൂദിയുടേത്. ലേഖനത്തിന്റെ അവസാനഭാഗത്ത് ‘മത വിശ്വാസികള്‍ രാഷ്ട്രീയമായി സംഘടിച്ച് വില പേശല്‍ നടത്തണം എന്നാണ് ആവിശ്യപ്പെടുന്നത്. ജമാഅത്തെ ഇസ്ലാമി ഇതിലൂടെ ഉന്നംവെക്കുന്നത് കോണ്‍ഗ്രസിന്റെ കൂടെ ഉറച്ചുനില്‍ക്കുന്ന ദേശീയവാദികളായ മുസ്ലിങ്ങളെയാണ്.

അങ്ങനെയുള്ള ദേശീയ മുസ്ലിങ്ങളെല്ലാം കോണ്‍ഗ്രസില്‍നിന്നുമാറി ലീഗിലോ വെല്‍ഫെയര്‍ പാട്ടിയിലോ ചേരണമെന്നാണ് ജമാഅത്തെ ഇസ്ലാമി പറയുന്നത്. ഇതിനോട് കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ മതനിരപേക്ഷവാദികള്‍ക്കാകെ താല്‍പ്പര്യമുണ്ട്.

ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മര്‍ദത്തിന് വഴങ്ങി തീവ്രവര്‍ഗീയനിലപാട് തുടരാനാണ് ഭാവമെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ ഇനിമുതല്‍ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലത് .

Spread the love
English Summary: face book post of cpm leader p.jayarajan criticises congress for seeking support of jama ath e islami.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick