Categories
kerala

പിണറായിയുടെ ഭരണം കേരളത്തിന് താങ്ങാനാവില്ല-ചെന്നിത്തല

പിണറായി വിജയന്‍ എന്ന ഏകാധിപതിയുടെ ഭരണം ഇനി കേരളത്തിന് താങ്ങാന്‍ കഴിയില്ലെന്നും മാര്‍ക്‌സിസ്റ്റ്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും നീതി കിട്ടാത്ത ഭരണകാലമാണിതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. താന്‍ നയിക്കുന്ന കേരള ഐശ്വര്യയാത്രയുടെ ഉല്‍ഘാനച്ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലയിലെ കുമ്പളയില്‍ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.

കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാര്‍ . അധോലോക കൊളളസംഘങ്ങള്‍ പോലും ഇവരുടെ അടുത്ത് വരില്ല, ചമ്പല്‍ക്കാട്ടിലെ കൊളളക്കാര്‍ ഇവരെ കണ്ടാല്‍ നമിക്കും. മന്ത്രിമാര്‍ക്ക് പോലും കടന്നു ചെല്ലാന്‍ കഴിയാത്ത മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇരുമ്പ് കോട്ടയ്ക്കകത്ത് എങ്ങനെയാണ് സ്വപ്‌ന യഥേഷ്ടം കടന്നു ചെന്നത്. മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്ന് കൊളളക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത് മറക്കാറായിട്ടില്ല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആയിരുന്നു .

thepoliticaleditor

35 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന മണ്ണാണ് ഇത്. നാല് ലോക്കപ്പ് കൊലപാതകങ്ങള്‍, 7 മാവോയിസ്റ്റുകളെ വെടിവെച്ചുകൊലപ്പെടുത്തി. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ നാടുമുഴുവന്‍ നടന്ന് വര്‍ഗീയത പറയുകയാണ് സിപിഎം. മുഖ്യമന്ത്രി തീക്കൊളളികൊണ്ട് തലചൊറിയുകയാണ്. കേരളത്തില്‍ വര്‍ഗീയ ആളിക്കത്തിക്കാനാണ് ശ്രമം. ഈ വര്‍ഗീയതക്കെതിരെയാണ് യു.ഡി.എഫിന്റെപോരാട്ടം-ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പതാകകൈമാറി ഉമ്മന്‍ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു. ‘സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തിയിട്ടില്ല. കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമായിരുന്നു ഇടതിന്റെ ഭരണകാലം. കേരളത്തിലെ ജനങ്ങള്‍ ഒരുമനസ്സോടെ കൊലപാതകരാഷ്ട്രീയത്തെ തളളിക്കളയുമെന്ന് എനിക്കുറപ്പാണ്– ഉമ്മന്‍ചാണ്ടി പറഞ്ഞു.

‘സംശുദ്ധം സദ്ഭരണം’ എന്നതാണ് ജാഥയുടെ മുദ്രാവാക്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം.

Spread the love
English Summary: Aiswarya kerala yathra conducted by UDF kerala started from kasargode district on sunday.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick