മലപ്പുറം ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 43 വര്‍ഷമായി മുസ്ലിംലീഗാണ് ഭരണത്തിലിരുന്നത്. ആദ്യമായി അത് സി.പി.എം. പിടിച്ചെടുത്തിരിക്കുന്നു. എന്തുകൊണ്ടാണീ മാറ്റം ഉണ്ടായത് എന്ന് പരിശോധിക്കുമ്പോള്‍ മുസ്ലീംലീഗിന്റെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ അതിന്റെ പ്രധാന തട്ടകത്തില്‍ തന്നെ ഇടതുപക്ഷത്തിന് കഴിഞ്ഞിരിക്കുന്നു എന്ന കാര്യം ശ്രദ്ധേയമാകുന്നത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലുള്ള കേരള കോണ്‍ഗ്രസിന് വോട്ടുബാങ്ക് ചോര്‍ച്ചയുണ്ടായപ്പോള്‍ മുസ്ലീംലീഗ് സുരക്ഷിതമായിരുന്നു എന്ന് വിലയിരുത്തുന്നുണ്ട്. എന്നാല്‍ മലപ്പുറത്തെ വെട്ടം പഞ്ചായത്ത് നല്‍കുന്ന സന്ദേശം മറ്റൊരു സൂചനയാണ് നല്‍കുന്നത്.
വെട്ടത്തെ വിവിധ വാര്‍ഡുകളില്‍ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാം….

വെട്ടം പഞ്ചായത്തിലെ മൂന്നാം വാർഡ്.
ശംസുദ്ദീൻ എംഎൽഎയുടെ വീട് നിൽക്കുന്ന സ്ഥലം. തെരഞ്ഞെടുപ്പ് ദിവസം എംഎൽഎ പോളിംഗ് ബൂത്തിന് മുന്നിൽ ആയിരുന്നു മുഴുവൻ സമയവും.
രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റും തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയ ലത്തീഫ് സാഹിബ് ആയിരുന്നു മുസ്ലിം ലീഗിന് വേണ്ടി ബൂത്തിൽ ഇരുന്നത്. പഞ്ചായത്തിലെ ലീഗ് വിഭാഗീയത ഒരിക്കലും ബാധിക്കാത്ത വാർഡിൽ ചരിത്രത്തിൽ ആദ്യമായി ലീഗല്ലാത്ത ഒരാൾ വിജയിച്ചു. ലീഗ് ഇരുനൂറും മൂന്നൂറും വോട്ടിനു വിജയിക്കുന്ന സ്ഥലത്ത് കഴിഞ്ഞ കുറച്ച് കാലങ്ങളായി പാർട്ടി ഉണ്ടാക്കിയ മൂന്നേറ്റം , സിപിഐഎം സ്ഥാനാർഥി ഉസ്മാൻ തൈവളപ്പിൽ വിജയിച്ചത് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ .

തിരൂർ ബ്ലോക്ക് പഞ്ചായത്ത് വെട്ടം പഞ്ചായത്തിലെ പറവണ്ണ ഡിവിഷൻ . ലീഗല്ലാത്ത ഒരാൾ ഇതുവരെ ജയിക്കാത്ത ഡിവിഷൻ . ആയിരം രണ്ടായിരം വോട്ടിനു ലീഗ് വിജയിക്കുന്ന സ്ഥലം. സിപിഐഎം സ്ഥാനാർഥി തങ്കമണി വിജയിച്ചത് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ.
വെട്ടം പഞ്ചായത്തിലെ ആറാം വാർഡ്. പരമ്പരാഗതമായി കോൺഗ്രസിനെ മാത്രം വിജയിപ്പിക്കുന്ന സ്ഥലം. കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്ത്. വെൽഫയർ പാർട്ടി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി വിജയിച്ചു. സിപിഐഎം രണ്ടാം സ്ഥാനത്ത്. കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്ത്.
വെട്ടം പഞ്ചായത്തിലെ ഒമ്പതാം വാർഡ് .
കോവിഡ് കാലത്ത് ഉൾപടെ ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിച്ച ആശ വർക്കർ ആയ സിപിഐഎം സ്ഥാനാർഥി അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വിജയിച്ചു. നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ വാർഡിൽ സഖാവ് രാധ വിജയിച്ചത് മൂന്ന് വോട്ടുകൾക്ക്.
ഇതുവരെയും ലീഗിന്റെ കുത്തകയായിരുന്ന പതിമൂന്നാം വാർഡ് 527വോട്ട് നേടി സി പി എം പിടിച്ചെടുത്തു. UDF സ്ഥാനാർത്ഥിയ്ക്കു കിട്ടിയത് 423വോട്ടുകൾ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫിൽ നിന്നും പിടിച്ചെടുത്ത പതിനാലാം വാർഡ് നിലനിർത്താനായി. ഇവിടെ രണ്ടാം സ്ഥാനത്തുള്ളത് ബി ജെ പി ആണ്
വെട്ടം പഞ്ചായത്തിലെ സിപിഐഎമ്മിന് മൃഗീയമായ ഭൂരിപക്ഷമുള്ള പച്ചാട്ടിരിയിലെ രണ്ടു സീറ്റുകളിൽ സ്ഥാനാർഥിയെ നിർത്താതെ ഇരുന്ന ബിജെപി , സിപിഐഎം കഴിഞ്ഞ തവണ വിജയിച്ച രണ്ടു വാർഡുകളിൽ കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്തുളള വാർഡുകളിൽ ഇത്തവണയും സിപിഐഎം വിജയിച്ചു
ലീഗല്ലാത്ത ഒരാൾ ജയിക്കാത്ത 17 ആം വാർഡിൽ ഇത്തവണ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച നൗഷാദ് നെല്ലാഞ്ചേരി വിജയിച്ചു.
വെട്ടം പഞ്ചായത്തിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോഹൻദാസ് തിരൂർ ബ്ലോക്ക് പഞ്ചായത്ത് വെട്ടം ഡിവിഷനിൽ നിന്നും സിപിഐഎം സ്ഥാനാർഥിക്കെതിരെ പരാജയപ്പെട്ടു.