മോദി സര്‍ക്കാരിനെ ഞെട്ടിച്ച ഡെല്‍ഹി കര്‍ഷക സമരം ഇന്ന് ഭാരത് ബന്ദിലൂടെ നിര്‍ണായകമായ ബഹുജനസമരരൂപം ആര്‍ജിക്കുകയാണ്. തുടര്‍ച്ചയായ 13-ാം ദിവസവും ഡല്‍ഹിയിലെ അതിര്‍ത്തികള്‍ സമരഭടന്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. രാജ്യത്തെ പ്രതിപക്ഷപാര്‍ടികള്‍ ബഹുഭൂരിപക്ഷവും അഖിലേന്ത്യാ ഹര്‍ത്താലിന് പിന്തുണയുമായി എത്തിയത് കേന്ദ്രസര്‍ക്കാരിനെതിരായ ശക്തമായ മുന്നറിയിപ്പായി മാറിയിരിക്കയാണ്. കര്‍ഷകരുടെ നിശ്ചയദാര്ഢ്യത്തിനു മുന്നില്‍ സംഘപരിവാര്‍ നിരായുധരായി നില്‍ക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ ഒന്‍പതിന് സമരസംഘടനകളുമായി ആറാംവട്ട ചര്‍ച്ച തീരുമാനിച്ചിട്ടുണ്ട്.
അതേസമയം കര്‍ഷകര്‍ പ്രഖ്യാപിച്ച ബന്ദ് കേരളത്തില്‍ അതേപടി ഉണ്ടാവില്ലെന്ന് സി.പി.എം. നേതാവ് എളമരം കരീം പ്രസ്താവനയില്‍ അറിയിച്ചു. കേരളത്തില്‍ എട്ടാംതിയതി തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് എട്ടാംതീയതി നടക്കുന്നതിനാലാണ് ബന്ദില്‍ നിന്ന് ഒഴിവാക്കുന്നത്.

ഭാരത് ബന്ദ് ഇന്ത്യയൊട്ടുക്കും ശക്തമാകുമെന്ന് ഉറപ്പായിരിക്കായാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, എന്‍.സി.പി നേതാവ് ശരദ് പവാര്‍, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി.രാജ, ഡിഎം.കെ. നേതാവ് എം.കെ.സ്റ്റാലിന്‍, കാശ്മീര്‍ നേതാവ് ഫാറൂഖ് അബ്ദുള്ള, സമാജ് വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവ്, ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്, സി.പി.ഐ.എം.എല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍സെക്രട്ടറി ദേവബ്രത ബിശ്വാസ്, ആര്‍.എസ്.പി. ജനറല്‍സെക്രട്ടരി മനോജ് ഭട്ടാചാര്യ എന്നിവരാണ് കര്‍ഷകബന്ദിന് പിന്തുണയുമായി രംഗത്തു വന്നത്. ഇതിനു പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്രസമിതി, ആം ആദ്‌മി പാര്‍ടി തുടങ്ങിയവയും പിന്തുണ അറിയിച്ച് രംഗത്തുണ്ട്.
പുരസ്‌കാരം തിരികെ നല്‍കുമെന്ന് ബോക്‌സര്‍ വിജേന്ദര്‍ സിങ്
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ തനിക്ക് കിട്ടിയ പദ്മവിഭൂഷണ്‍ തിരിച്ചു നല്‍കിയതിനു പിറകെ കൂടുതല്‍ വ്യക്തികള്‍ ്അവര്‍ക്ക് കിട്ടിയ അവാര്‍ഡുകള്‍ തിരികെ നല്‍കി.
ലോകപ്രശസ്ത ബോക്‌സിങ് താരം വിജേന്ദര്‍ സിങ് താന്‍ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു.
എഴുത്തുകാരനായ ഡോ. മോഹന്‍ ജീത്, ചിന്തകനായ ഡോ. ജസ്വിന്ദര്‍, മാധ്യമപ്രവര്‍ത്തകന്‍ സ്വരാജ്ബീര്‍ എന്നിവര്‍ അവര്‍ക്ക് ലഭിച്ച സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു നല്‍കി പ്രതിഷേധിച്ചു. രാജ്യസംഭാംഗം സുഖ്‌ദേവ് ധിന്‍ഷ തന്റെ പദ്മഭൂഷണ്‍ തിരിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.