കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ വികസനപദ്ധതികള്‍ക്ക് തടസ്സമുണ്ടാക്കാന്‍ അടുത്ത കാലത്ത് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതായി ഉയര്‍ന്ന ആരോപണം സാധൂകരിക്കാന്‍ പുതിയൊരു ആരോപണം കൂടി ഉയരുന്നു. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ അതിവേഗ റെയില്‍ പദ്ധതിയാണ് പുതിയ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. കേന്ദ്ര ആസൂത്രണക്കമ്മീഷനു പകരം രൂപീകരിച്ച നീതി ആയോഗ് ആണ് അതിവേഗ റെയില്‍വേയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരിക്കുന്നത്. നിര്‍മ്മാണച്ചെലവ് കിലോമീറ്ററിന് 120 കോടി രൂപ എന്ന് കാണിച്ചിരിക്കുന്നത് വളരെ കുറവാണെന്നും മെട്രോ പദ്ധതികളില്‍ 270 കോടി വരെ ചെലവുണ്ടാകാറുണ്ടെന്നും നീതി ആയോഗ് പറയുന്നു. ഭൂമി ഏറ്റെടുക്കാന്‍ 13000 കോടി രൂപയാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ 22000 കോടി വേണ്ടിവരുമെന്നാണ് നീതി ആയോഗിന്റെ നിഗമനം. മൊത്തം ചെലവ് 65000 കോടിയില്‍ നില്‍ക്കില്ലെന്നും 1.33 ലക്ഷം കോടി വരെയാകുമെന്നും നീതി ആയോഗ് പറയുന്നു. പൊതു ഗതാഗതവും ചരക്കു ഗതാഗതവും ഒരുമിച്ച് നടത്താമെന്ന കേരളത്തിന്റെ പദ്ധതിയും പ്രായോഗികമല്ല എന്ന് നീതി ആയോഗ് തടസ്സവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഏതു പദ്ധതിയിലും നീതി ആയോഗ് പ്രാഥമികമായി ഉന്നയിക്കുന്ന ചോദ്യങ്ങളാണെന്നും കൃത്യമായ വിശദീകരണം നല്‍കാവുന്നതാണെന്നും കേരള അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന വാക്‌സിന്‍ ആയ കൊവി ഷീല്‍ഡ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പാണ്. ഇതിന്റെ അവസാന വട്ട പരീക്ഷണം നടന്നു വരികയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുകയാണ്