കാബൂളിൽ പള്ളിയുടെ കവാടത്തിൽ ബോംബാക്രമണം ; നിരവധി മരണം

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഒരു പള്ളിയുടെ പ്രവേശനകവാടത്തിൽ ഞായറാഴ്ച നടന്ന ബോംബ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഉടൻ ഏറ്റെടുത്തിട്ടില്ല. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റിനെ സംശയിക്കുന്നുണ്ട്.താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിന്റെ അമ്മയുടെ സ്മരണാർത്ഥം ദാന കർമ്മങ്ങൾ നടന്നു വന്ന ഈദ്ഗാഹ് പള്ളിക്ക് നേരെയാണ് ബോ...

അമേരിക്കയില്‍ കൊവിഡ്‌ മരണങ്ങള്‍ ഏഴ്‌ ലക്ഷം കവിഞ്ഞു

ജോണ്‍ ഹോപ്‌കിന്‍സ്‌ സര്‍വ്വകലാശാല പുറത്തു വിട്ട കണക്കു പ്രകാരം അമേരിക്കയില്‍ കൊവിഡ്‌ മഹാമാരിയുമായി ബന്ധപ്പെട്ട്‌ മരിച്ചവരുടെ സംഖ ഏഴ്‌ ലക്ഷം കഴിഞ്ഞിരിക്കുന്നു. ലോകവ്യാപകമായി 4.7 മില്യന്‍ കൊവിഡ്‌ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.മഹാമാരി ആരംഭിച്ച ശേഷം അമേരിക്കയില്‍ ഇതുവരെ 43 ദശലക്ഷം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. ഇത്‌...

ഇക്വഡോര്‍ ജയിലില്‍ ലഹരി മാഫിയാസംഘങ്ങള്‍ ഏറ്റുമുട്ടി 116 പേര്‍ കൊല്ലപ്പെട്ടു, ജയില്‍ യുദ്ധക്കളമായി

തെക്കെ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ജയില്‍ സംഘര്‍ഷത്തില്‍ കുറഞ്ഞത്‌ 116 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. എണ്‍പത്‌ പേര്‍ക്ക്‌ പരിക്കേറ്റിട്ടുമുണ്ട്‌. തീരനഗരമായ ഗ്വായാക്വില്‍-ലെ ജയിലില്‍ രണ്ടു ലഹരിമാഫിയാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ്‌ കൂട്ടക്കൊല നടന്നത്‌. അഞ്ച്‌ പേരെ കഴുത്തറത്താണ്‌ കൊലപ്പെടുത്തിയത...

ജപ്പാനില്‍ പുതിയ പ്രധാനമന്ത്രിയെ ഇന്ന് തിരഞ്ഞെടുക്കും, ലിബറൽ ഡെമോക്രാറ്റ് ജയം ഉറപ്പ്

ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ആരെന്ന്‌ ബുധനാഴ്‌ച അറിയാം. കൊവിഡ്‌ മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കടുത്ത വിമര്‍ശനം നേരിടുന്ന നിലവിലുള്ള പ്രധാനമന്ത്രി യോഷിഹിത സുഗയ്‌ക്കു പകരം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ്‌ ഏതാനും മണിക്കൂറുകള്‍ക്കകം നടക്കും. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ടിക്ക്‌ ഭൂരിപക്ഷം ഉള്ളതിനാല്‍ അവരുടെ സ്ഥാനാര്‍...

ജർമ്മനി വോട്ട് ചെയ്തു… ഇടതു പക്ഷ സർക്കാർ അധികാരത്തിൽ വരുമെന്നു പ്രവചനം …ആഞ്‌ജല മെര്‍ക്കലിന്റെ പാര്‍ടി പിന്നില്‍

ജർമനിയിൽ ഇന്നലെ പാർലമെന്റ് തിരഞ്ഞെടിപ്പു പൂർത്തിയായി . അഭിപ്രായ സര്‍വ്വെ പ്രകാരം ഇടതുപക്ഷ സര്‍ക്കാരിന്‌ സാധ്യതയുണ്ടെന്നാണ്‌ സൂചന. സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ടിയാണ്‌ സര്‍വ്വെയില്‍ ഏറ്റവും മുന്നില്‍. സഖ്യകക്ഷിയായ സി.എസ്‌.യു.-വും നേട്ടമുണ്ടാക്കും. സി.ഡി.യു-എസ്‌.സി.യു. സഖ്യമായിരിക്കും അധികാരത്തിലെത്തുക എന്ന്‌ പ്രവചിക്കപ്പെടുന്നുണ്ട്‌. നിലവിലെ ജന...

ഇസ്രായേൽ സൈന്യവും പലസ്തീൻ സിവിലിയന്മാരും തമ്മിൽ വെടി: നാല് പലസ്തീനികൾ കൊല്ലപ്പെട്ടു

ഇസ്രായേൽ സൈന്യവും പലസ്തീൻ സിവിലിയന്മാരും തമ്മിലുള്ള വെടിവയ്പ്പിൽ ഞായറാഴ്ച നാല് പലസ്തീനികൾ കൊല്ലപ്പെട്ടു. ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് അനുസരിച്ച്, പലസ്തീനിലും വെസ്റ്റ് ബാങ്കിലും 4 വ്യത്യസ്ത മേഖലകളിൽ ഇസ്രായേൽ സൈന്യം ഗറില്ലാ ആക്രമണം നടത്തി. ഈ സമയത്ത് നിരവധി ഹമാസ് പോരാളികളെ അറസ്റ്റ് ചെയ്തു. ഇസ്രായേൽ സേനയുടെ പ്രവർത്തനത്തിനിടയിൽ ചില പലസ്തീനികൾ അവർക...

അമേരിക്കയിലെ മൊണ്ടാനയിൽ ട്രെയിൻ പാളം തെറ്റി; 3 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു

അമേരിക്കയിലെ മൊണ്ടാനയിൽ ശനിയാഴ്ച ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിൽ 147 യാത്രക്കാരും 13 ജീവനക്കാരും ഉണ്ടായിരുന്നു. എമ്പയർ ബിൽഡർ ട്രെയിൻ വൈകുന്നേരം 4 മണിയോടെ ആണ് പാളം തെറ്റിയത്. അഞ്ച്‌ ബോഗികളാണ്‌ പാളം തെറ്റിയത്‌ എന്നാണ്‌ റിപ്പോ...

അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങി

അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടക്കയാത്രയായി. ശനിയാഴ്‌ച രാത്രിയാണ്‌ ന്യൂയോര്‍ക്കില്‍ നിന്നും മോദി ഇന്ത്യയിലേക്ക്‌ തിരികെ വിമാനത്തില്‍ കയറിയത്‌. അമേരിക്കയിലേക്ക്‌ കടത്തപ്പെട്ടിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള 157 പുരാവസ്‌തുക്കളും അമേരിക്ക മോദിക്ക്‌ സമ്മാനിച്ചു. ശനിയാഴ്‌ച രാവിലെ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍...

ആദ്യ സമാഗമം…ഊഷ്‌മളസൗഹൃദം പങ്കിട്ട്‌ മോദിയും ബൈഡനും

മഹാമാരിക്കാലത്തെ ആ കൂടിക്കാഴ്‌ചയെ ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന ശ്രദ്ധയും ഒപ്പം ഊഷ്‌മളമായ രാജ്യാന്തര സൗഹൃദത്തിന്റെ ഊര്‍ജ്ജവും ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട്‌ ജനാധിപത്യരാഷ്ട്രങ്ങളുടെ തലവന്‍മാര്‍ വെള്ളിയാഴ്‌ച ഇന്ത്യന്‍ സമയം രാത്രി 8.30-ന്‌ വൈറ്റ്‌ ഹൗസിലെ ഓവല്‍ ഓഫീസില്‍ പരസ്‌പരം സൗഹൃദം പങ്കുവെച്ചു. അമേരിക്കന്‍ പ്രസിഡണ്ടായി ജോ ബൈഡന്‍ ത...

ഇന്ത്യയുടെ ‘കൊച്ചു മകളു’മായി മോദിയുടെ ഹൃദ്യമായ കൂടിക്കാഴ്ച

അവിസ്മരണീയമായ ചരിത്ര മുഹൂര്‍ത്തം തന്നെയായി രേഖപ്പെടുത്തുന്ന ഒന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കയുടെ വൈസ് പ്രസിഡണ്ട് കമല ഹാരിസുമായുള്ള ആദ്യ കൂടിക്കാഴ്ച. അധികാരമേറ്റ ശേഷം ഇരുവരും ആദ്യമായിട്ടായിരുന്നു നേരില്‍ കാണുന്നത്. ഇന്ത്യന്‍ വംശജയായ കമല ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണുന്ന കൗതുകമുണര്‍ത്തിയ നിമിഷങ്ങള്‍. അമേരിക്ക...