Categories
latest news

അമേരിക്കയില്‍ കൊവിഡ്‌ മരണങ്ങള്‍ ഏഴ്‌ ലക്ഷം കവിഞ്ഞു

ജോണ്‍ ഹോപ്‌കിന്‍സ്‌ സര്‍വ്വകലാശാല പുറത്തു വിട്ട കണക്കു പ്രകാരം അമേരിക്കയില്‍ കൊവിഡ്‌ മഹാമാരിയുമായി ബന്ധപ്പെട്ട്‌ മരിച്ചവരുടെ സംഖ ഏഴ്‌ ലക്ഷം കഴിഞ്ഞിരിക്കുന്നു. ലോകവ്യാപകമായി 4.7 മില്യന്‍ കൊവിഡ്‌ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.
മഹാമാരി ആരംഭിച്ച ശേഷം അമേരിക്കയില്‍ ഇതുവരെ 43 ദശലക്ഷം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. ഇത്‌ ലോകത്തില്‍ തന്നെ ഏറ്റവും വലിയ സംഖ്യയാണ്‌.

കഴിഞ്ഞ ഏതാനും ആഴ്‌ചകളില്‍ അമേരിക്കയില്‍ കൊവിഡ്‌ കേസുകള്‍ കുറഞ്ഞു വരികയാണ്‌. ആശുപത്രികള്‍ക്ക്‌ ഇത്‌ വലിയ ആശ്വാസമാണ്‌ നല്‍കിയിരിക്കുന്നത്‌. തെക്കന്‍ ഭാഗങ്ങളില്‍ പ്രത്യേകിച്ച്‌ വലിയ തോതില്‍ കേസുകള്‍ കുറഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ ഒരാഴ്‌ചത്തെ കേസുകള്‍ അതിനു മുമ്പുള്ളതിനെക്കാള്‍ 15 ശതമാനം കുറഞ്ഞുവെന്ന്‌ യു.എസ്‌. സെന്റേര്‍സ്‌ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ഡയറക്ടര്‍ അറിയിച്ചു.

thepoliticaleditor

എന്നാല്‍ ആശങ്കകള്‍ ബാക്കിയാവുകയാണ്‌. കാരണം ശീതകാലം വരുന്നതോടെ ജനം വീടുകളിലേക്ക്‌ കൂടതല്‍ ഒതുങ്ങുമ്പോള്‍ സമ്പര്‍ക്ക സാധ്യതയും കൂടുതലാവും. ഇത്‌ രോഗവ്യാപന സാധ്യത കൂട്ടുകയാണ്‌ ചെയ്യുക. ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം ഏകദേശം 70 മില്യണ്‍ അമേരിക്കക്കാര്‍ ഇപ്പോഴും വാക്‌സിന്‍ സ്വീകരിക്കാത്തവരായി ഉണ്ട്‌ എന്നതാണ്‌. രോഗത്തിന്റെ ഉയര്‍ച്ചയുടെ ഗ്രാഫ്‌ പരന്നതായി മാറിയെങ്കിലും വാക്‌സിനേഷനില്‍ അമാന്തം കാണിക്കരുതെന്ന്‌ ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

Spread the love
English Summary: covid death toll rises over seven lakh in us

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick