എസ്‌.ആർ‌.എച്ച്. ഫാസ്റ്റ് ബൗളർ ടി നടരാജൻ കൊവിഡ് പോസിറ്റീവ്

ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിൽ കോവിഡ് മഹാമാരിയുടെ നിഴൽ വീശാൻ തുടങ്ങി. എസ്‌.ആർ‌.എച്ച്.(സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌) ഫാസ്റ്റ് ബൗളർ ടി.നടരാജൻ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് 4 മണിക്കൂർ 30 മിനിറ്റ് മുമ്പ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. നടരാജൻ പോസിറ്റീവ് ആയതിനാൽ ഹൈദരാബാദ് ഓൾറൗണ്ടർ വിജയ് ശങ്കറിനെ കൂടാതെ, അഞ്ച് കോച്ചിംഗ് സ്റ്റാഫിനെയും ഐസൊലേഷനി...

ഇനി ശീത സമരത്തിനില്ലെന്ന്‌ അമേരിക്ക…ഇനി നിരന്തര സംഘര്‍ഷമല്ല നിരന്തര നയതന്ത്രം

ലോകത്ത്‌ ഇനിയും ഒരു ശീതസമരത്തിന്‌ അമേരിക്ക ഇല്ലെന്ന്‌ പ്രസിഡണ്ട്‌ ജോ ബൈഡന്‍ പ്രസ്‌താവിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അംസബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചൈനയുമായി വളരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബൈഡന്റെ പ്രസ്‌താവന ശ്രദ്ധേയമായി. ചൈനയെ പേരെടുത്ത്‌ സൂചിപ്പിച്ചില്ലെങ്കിലും ശീതസമരം ആ രാജ്യത്തെ മനസ്സില്‍ കണ്ടുകൊണ്ട്‌ പറഞ്ഞതാണെ...

താലിബാന്‍ വേണമെന്ന്‌ പാകിസ്‌താന്‍ നിര്‍ബന്ധിച്ചു…എങ്കില്‍ സമ്മേളനം വേണ്ടെന്ന്‌ സാര്‍ക്‌ രാജ്യങ്ങള്‍

സാര്‍ക്‌ വിദേശമന്ത്രിമാരുടെ സമ്മേളനം ഉപേക്ഷിച്ചു. സപ്‌തംബര്‍ 25 ന്‌ നേപ്പാളിലായിരുന്നു സമ്മേളനം തീരുമാനിച്ചിരുന്നത്‌. അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ സമ്മേളനത്തില്‍ പ്രതിനിധിയാക്കണമെന്ന്‌ പാകിസ്ഥാന്‍ നിര്‍ബന്ധം പിടിച്ചതിനോട്‌ അംഗരാജ്യങ്ങള്‍ യോജിച്ചില്ല. അവരില്‍ മിക്ക രാജ്യങ്ങളും ഇതുവരെ താലിബാന്‍ ഭരണകൂടത്തെ ഇനിയും അംഗീകരിച്ചിട്ടില്ലാത്തതാണ...

കാനഡയിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് ഹാട്രിക് വിജയം…കഴിഞ്ഞ തവണത്തെ സീറ്റുകൾ നിലനിർത്തി…കേവല ഭൂരിപക്ഷമില്ല

കാനഡയിൽ മഹാമാരിക്കാലത്ത് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായി. ട്രൂഡോ നേതൃത്വം നൽകുന്ന ലിബറൽ പാർടിക്ക് സീറ്റുകൾ കുറയുമെന്ന അഭിപ്രായ സർവ്വെകളെ തിരുത്തി 158 സീറ്റുകൾ നേടി ഇവർ പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 150 മുതൽ 163 വരെ സീറ്റുകളായിരുന്നു വിവിധ സർവ്വെകൾ ട്രൂഡോയുട...

അഫ്ഗാനിസ്ഥാനിൽ ഐ.പി.എൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് താലിബാൻ വിലക്കി

അഫ്ഗാനിസ്ഥാനിൽ ഐ.പി.എൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് താലിബാൻ വിലക്കി. ഇസ്ലാമിന് എതിരാണെന്ന് ആരോപിച്ചാണ് 2021ലെ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഭീകരർ നിരോധിച്ചത്. വനിതാ ക്രിക്കറ്റും താലിബാൻ അഫ്ഗാനിൽ നിരോധിച്ചിട്ടുണ്ട്.ഐ.പി.എല്ലിലെ ചിയർ ലീഡർമാരും സ്റ്റേഡിയത്തിൽ തല മറയ്ക്കാത്ത കാണുന്ന സ്ത്രീകളുമാണ് ഇത്തരമൊരു നീക്കത്തിന് താലിബാനെ പ്രേരിപ്പിച്ചത...

കാനഡയില്‍ വോട്ടെടുപ്പ്‌ തുടങ്ങി, ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ടിക്ക്‌ നേരിയ മുന്‍തൂക്കമുണ്ടാകുമെന്ന്‌ പ്രവചനം

338 അംഗ പാര്‍ലമെന്റിലേക്കുള്ള വോട്ടെടുപ്പ്‌ കാനഡയില്‍ ആരംഭിച്ചു. 6.8 മില്യണ്‍ വോട്ടര്‍മാര്‍ നേരത്തെ തന്നെ വോട്ടു ചെയ്‌തു കഴിഞ്ഞിട്ടുണ്ടെങ്കിലും 30 മില്യണ്‍ വോട്ടര്‍മാര്‍ തിങ്കളാഴ്‌ച വോട്ട്‌ നേരിട്ട്‌ രേഖപ്പെടുത്തുമെന്ന്‌ കരുതുന്നു. ബ്രിട്ടീഷ്‌ കൊളംബിയയില്‍ രാവിലെ ഏഴിനും ഒണ്ടേറിയോ, ക്യൂബെക്‌ എന്നിവിടങ്ങളില്‍ ഒമ്പതരയ്‌ക്കുമാണ്‌ പോളിങ്‌ തുടങ്ങുന്ന...

റഷ്യന്‍ സര്‍വ്വകലാശാലയില്‍ വെടിവെപ്പില്‍ എട്ട്‌ പേര്‍ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ്‌ കീഴ്‌പ്പെടുത്തി

റഷ്യയിലെ പേം സ്‌റ്റേറ്റ്‌ സര്‍വ്വകലാശാലയില്‍ തിങ്കളാഴ്‌ച തോക്കുമായി പ്രവേശിച്ച അക്രമി നടത്തിയ വെടിവെപ്പില്‍ എട്ട്‌ പേര്‍ കൊല്ലപ്പെട്ടു, 28 പേര്‍ക്ക്‌ പരിക്കേറ്റു. ഇതിൽ 19 പേർക്ക് വെടിയേറ്റാണ് പരിക്ക്. അക്രമിയെ പൊലീസ്‌ ഏറ്റുമുട്ടലില്‍ കീഴ്‌പെടുത്തിയതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്രമിയുടെ പേരോ വെടിവെപ്പിനുള്ള പ്രകോപനം എന്തെന്നോ അറി...

കാബൂളിലെ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഐ.എസ്‌.കാരല്ല, നാട്ടുകാരാണ്‌ കൊല്ലപ്പെട്ടതെന്ന്‌ പെന്റഗണ്‍…ക്ഷമ ചോദിച്ച്‌ സൈന്യം

ആഗസ്‌റ്റ്‌ 29-ന്‌ കാബൂള്‍ വിമാനത്താവളത്തിനടുത്ത്‌ നടന്ന യു.എസ്‌.ഡ്രോണ്‍ ആക്രമണം തങ്ങള്‍ക്ക്‌ പറ്റിയ പിഴവായിരുന്നുവെന്നും ആക്രമണത്തില്‍ ഐ.എസ്‌.-കെ.യുടെ ആരുമല്ല സിവിലിയന്‍മാരാണ്‌ കൊല്ലപ്പെട്ടതെന്നും തിരുത്തി അമേരിക്കന്‍ സൈന്യം ക്ഷമാപണം നടത്തി. എന്നാല്‍ അന്ന്‌ സൈന്യവും പെന്റഗണും പറഞ്ഞിരുന്നത്‌ ആക്രമണം കൃത്യമായിരുന്നു എന്നും ഐ.എസ്‌.(കോറാസാന്‍) ഭീകര...

പാകിസ്താനില്‍ ശവസംസ്‌കാര ചടങ്ങിനിടെ വെടിവെപ്പ്: എട്ട് പേര്‍ കൊല്ലപ്പെട്ടു, 10 പേരുടെ നില ഗുരുതരം

പാകിസ്താനിലെ ഖൈബർ പക്തൂണ്‍ഖ്വ ​പ്രവിശ്യയിൽ ശവസംസ്കാര ചടങ്ങിനിടെയുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, രണ്ട് ഗ്രൂപ്പുകളിൽ നിന്നുള്ള ആളുകൾ ഒരു ഭൂമി തർക്കത്തെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു വെടിവെപ്പ്. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 10 ...

താലിബാന്‍ വിഭാഗങ്ങള്‍ വീണ്ടും ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്…ബരാദര്‍-ഹഖാനി ഭിന്നത രൂക്ഷം

അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം, രണ്ട് താലിബാൻ വിഭാഗങ്ങൾ തമ്മിൽ വീണ്ടും പോരാട്ടം നടന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ രൂപീകരിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം, കാബൂളിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ താലിബാന്റെ രണ്ട് ഗ്രൂപ്പുകൾ ഏറ്റുമുട്ടി. താലിബാന്‍ സഹ സ്ഥാപകനും ഇടക്കാല സര്‍ക്കാരിലെ ഒന്നാം ഉപ പ്രധാനമന്ത്രിയുമായ മുല്ല ബരാദറും താലിബ...