• Home
  • kerala
  • ബാറില്‍ കൊണ്ടുപോയ വനിതാസുഹൃത്ത് ബിയറില്‍ എന്തോ പൊടി ചേര്‍ത്തു…കൂട്ടബലാല്‍സംഗത്തിനിരയായ മോഡലിന്റെ വെളിപ്പെടുത്തല്‍

ബാറില്‍ കൊണ്ടുപോയ വനിതാസുഹൃത്ത് ബിയറില്‍ എന്തോ പൊടി ചേര്‍ത്തു…കൂട്ടബലാല്‍സംഗത്തിനിരയായ മോഡലിന്റെ വെളിപ്പെടുത്തല്‍

തന്നെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ കൊച്ചിയിലെ യുവതിയെ ചതിച്ചത് ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയെന്ന് മൊഴി. ഡിമ്പിള്‍ ലാവ എന്നാണ് ഇവരുടെ പേര്. ഇവരാണ് യുവതിയെ ബാറിലേക്ക് കൊണ്ടു പോയത്. ബാറില്‍ വെച്ച് മദ്യപിക്കുന്നതിനിടയില്‍ തന്റെ ബിയറിലേക്ക് എന്തോ ഒരു പൊടി ഡിമ്പിള്‍ ഇട്ടതായി സംശയിക്കുന്നതായി യുവതി മൊഴി നല്‍കി.

അവശയായ തന്നോട് ഡി​മ്പി​ൾ ലാവയാണ് സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടതെന്നും യുവതി ആരോപിച്ചു.എറണാകുളം അറ്റ്ലാന്റി​സി​ലെ ഹോട്ടലിൽ ഡി​.ജെ.പാർട്ടി​ കഴി​ഞ്ഞ് ഡി​മ്പി​ൾ ലാവയുമൊത്ത് മദ്യപി​ച്ചുകൊണ്ടി​രി​ക്കെ യുവതി​ കുഴഞ്ഞുവീഴുകയായിരുന്നു. സഹായി​ക്കാനെന്ന വ്യാജേനെ എത്തിയ മറ്റ് യുവാക്കൾ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്തെത്തി​ക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി. രാജസ്ഥാൻകാരി ഒപ്പം കയറിയിരുന്നില്ല. ഇത് മനപ്പൂർവം ആയിരുന്നു എന്ന് സംശയിക്കപ്പെടുന്നു.

വി​വേകി​ന്റെ ജീപ്പി​ൽ നഗരത്തി​ൽ കറങ്ങി.​ യാത്രാമദ്ധ്യേ മാറി​ മാറി​ ബലാത്സംഗം ചെയ്യുകയായിരുന്നു. അർദ്ധരാത്രി​ യുവതി​ താമസി​ച്ചി​രുന്ന കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഓയോ റൂമിന് മുന്നി​ൽ ഇറക്കി​വി​ടുകയായിരുന്നു.
കേസിൽ കൊടുങ്ങല്ലൂർ സ്വദേശി​കളായ വി​വേക്, നി​ഥി​ൻ, സുധീപ് എന്നി​വരും രാജസ്ഥാൻ സ്വദേശി​നി​ ഡി​മ്പി​ൾ ലാവയേയുമാണ് അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്ച രാത്രി​യാണ് ബലാത്സംഗം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *