കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയ വർഗീസിനെ അയോഗ്യയാക്കിയ ഹൈക്കോടതി വിധി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നു കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ജയരാജൻ പറഞ്ഞു. അദ്ധ്യാപകർ അദ്ധ്യാപന ജോലിയുടെ ഭാഗമായ ചില ഡെപ്യൂട്ടേഷനുകളിൽ പോകാറുണ്ടെന്നും അക്കാഡമിക് ഡെപ്യൂട്ടേഷൻ അനുവദനീയമല്ലെങ്കിൽ ഇന്ന് സർവീസിലിരിക്കുന്ന ഒരുപാട് പ്രിൻസിപ്പൽമാരെ ആ സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.













