• Home
  • kerala
  • പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ഹൈക്കോടതി

പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ഹൈക്കോടതി

ഉന്നത വിദ്യാഭ്യാസരംഗത്തെ നിയമന ക്രമക്കേടുകള്‍ക്കെതിരെ സര്‍ക്കാരിന് വലിയ മുന്നറിയിപ്പുകള്‍ നല്‍കുന്ന വിധിയുമായി ഹൈക്കോടതി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോഷ്യേറ്റ് പ്രൊഫസറായി നിയമനം നേടിയ പ്രിയ വര്‍ഗീസിന് വേണ്ടത്ര യോഗ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്നും, യുജിസി റെഗുലേഷനാണ് പ്രധാനമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടേഷനും അദ്ധ്യാപന പരിചയമല്ലെന്ന് രണ്ടാം റാങ്കുകാരനായ പ്രോഫ. ജോസഫ് സ്കറിയയുടെ ഹർജി അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *