Categories
latest news

ഇന്ത്യയുടെ ‘കൊച്ചു മകളു’മായി മോദിയുടെ ഹൃദ്യമായ കൂടിക്കാഴ്ച

അവിസ്മരണീയമായ ചരിത്ര മുഹൂര്‍ത്തം തന്നെയായി രേഖപ്പെടുത്തുന്ന ഒന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കയുടെ വൈസ് പ്രസിഡണ്ട് കമല ഹാരിസുമായുള്ള ആദ്യ കൂടിക്കാഴ്ച. അധികാരമേറ്റ ശേഷം ഇരുവരും ആദ്യമായിട്ടായിരുന്നു നേരില്‍ കാണുന്നത്.

ഇന്ത്യന്‍ വംശജയായ കമല ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണുന്ന കൗതുകമുണര്‍ത്തിയ നിമിഷങ്ങള്‍. അമേരിക്കയുടെ ആദ്യത്തെ ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡണ്ടിന്റെ ഊര്‍ജ്ജസ്വലമായ മുഖമാണ് ആ കൂടക്കാഴ്ചയിലൂടനീളം വ്യക്തമായത്. ഇരുവരും ഒരുമിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രണ്ടു പേരും മാസ്‌ക് ധരിച്ചാണ് മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ചത്. ഇന്ത്യയും അമേരിക്കയും സ്വാഭാവിക സുഹൃത്തുക്കളാണെന്നും സമാനമായ മൂല്യങ്ങളും സമാനമായ ഭൂമിശാസ്ത്ര-രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉള്ളവരാണെന്നും മോദി പ്രതികരിച്ചു.

thepoliticaleditor

ലോകത്തിലെ ഏറ്റവും പുരാതനവും മഹനീയവുമായ ജനാധിപത്യ പൈതൃകം ഉള്ള രാജ്യങ്ങളാണ് നമ്മളും യു.എസും-മോദി അഭിപ്രായപ്പെട്ടു.
താങ്കള്‍ ലോകത്തിലെ ഒട്ടേറെ പേര്‍ക്ക് പ്രചോദനകേന്ദ്രമാണ്. നമ്മുടെ ഉഭയകക്ഷി ബന്ധം താങ്കളുടെയും ജോ ബൈഡന്റെയും നേതൃത്വത്തില്‍ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്നെനിക്കുറപ്പാണ്- പ്രധാനമന്ത്രി മോദി കമലയെ പ്രശംസ കൊണ്ട് മൂടി.

Spread the love
English Summary: a cordial meet of narendra modi and kamala harris

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick