തായ്‌ വാനില്‍ 13 നില കെട്ടിടത്തില്‍ തീപിടുത്തം, 46 പേര്‍ മരിച്ചു

തെക്കന്‍ തായ്‌ വാനിലെ കൗസിയുങ്‌ നഗരത്തിലെ 13 നില കെട്ടിടത്തില്‍ വ്യാഴാഴ്‌ചയുണ്ടായ വന്‍ തീപിടുത്തത്തില്‍ 46 പേര്‍ മരിച്ചു, 79 പേര്‍ക്ക്‌ പൊള്ളലേല്‍ക്കുകയും ചെയ്‌തു. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്‌. കെട്ടിടത്തിന്റെ മുകള്‍ നിലകള്‍ കത്തിനശിച്ചു. തീ പിടുത്തത്തിന്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല. പുലര്‍ച്ചെ മൂന്നു മണിയോടെ സ്‌ഫോടന ശബ്ദം കേട്ടതായാണ്‌...

പാക്‌ പ്രധാനമന്ത്രിയും പട്ടാളമേധാവിയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടൽ

പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ്‌ ബജ്‌ വയും തമ്മില്‍ രൂക്ഷമായ അധികാരത്തര്‍ക്കത്തിലെന്ന്‌ മാധ്യമറിപ്പോര്‍ട്ട്‌. പാക്‌ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്‌.ഐ.യുടെ മേധാവി ഫായീസ്‌ ഹമീദിനെ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ്‌ അധികാരത്തര്‍ക്കം. ഫായീസ്‌ ഹമീദിനെ മാറ്റാന്‍ ബജ്‌വ തീരുമാനിച്ചത്‌ ഇമ്രാന്‍ ഇടപെട്ട്‌ തടഞ്ഞുവെന...

റഷ്യ സ്‌പുട്‌നിക്‌ വാക്‌സിന്‍ ഉണ്ടാക്കിയത്‌ ഓക്‌സ്‌ഫോര്‍ഡ്‌ ഫോര്‍മുല മോഷ്ടിച്ചിട്ടെന്ന്‌ ബ്രിട്ടീഷ്‌ മാധ്യമങ്ങൾ …വാക്‌സിന്‍ യുദ്ധം പുതിയ രൂപത്തില്‍

കൊവിഡിനുള്ള ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിനായ ആസ്‌ട്ര സെനകയുടെ ഫോര്‍മുല റഷ്യന്‍ ചാരന്‍മാര്‍ ചോര്‍ത്തിയെടുത്താണ്‌ റഷ്യ സ്‌പുട്‌നിക്‌-വി വാക്‌സിന്‍ ഉണ്ടാക്കിയതെന്ന്‌ ബ്രിട്ടീഷ്‌ മാധ്യമങ്ങളായ ദ ഡെയ്‌ലി മെയില്‍, ദ്‌ സണ്‍ എന്നിവ റിപ്പോര്‍ട്ട്‌ ചെയ്‌തു. ലോകത്തെ ആദ്യത്തെ കൊവിഡ്‌ വാക്‌സിനായിരുന്നു സ്‌പുട്‌നിക്‌-വി. ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍ വരുംമുമ്പേ സ്‌ഫുട...

ബാലിയിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം, 14 മുതല്‍ വിദേശികള്‍ക്കായി ദ്വീപ് വീണ്ടും തുറക്കുന്നു

ഇന്‍ഡോനേഷ്യന്‍ ദ്വീപുകളിലെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ ബാലി ഒക്ടോബര്‍ 14 മുതല്‍ വീണ്ടും വിദേശ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യും. ഇതുവരെ അടച്ചിട്ടിരിക്കയായിരുന്ന ബാലി വിമാനത്താവളത്തില്‍ ജീവനക്കാരെ ഉപയോഗിച്ച് മോക് ഡ്രില്‍ നടത്തി സംവിധാനം സജ്ജമാക്കല്‍ ആരംഭിച്ചു.ഏഷ്യയിൽ കോവിഡ് -19 ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ, നാല് ...

ഇന്നലെയും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തകരാറായി, ഇന്ത്യയെ ബാധിക്കാത്തതിനാല്‍ നാം കാര്യമറിഞ്ഞില്ല…ബാധിച്ചതെവിടെയൊക്കെ?

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വെള്ളിയാഴ്ച വീണ്ടും പ്രവർത്തനരഹിതമായി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:11 നാണു തകരാർ ആരംഭിച്ചത്. ഈ സമയത്ത്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ഫീഡ് പുതുക്കാൻ ബുദ്ധിമുട്ടായി. ഇതോടൊപ്പം ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിലും പ്രശ്നമുണ്ടായി. കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമിലെ സാങ്കേതിക തകരാറുമൂലമാണ് ഇത് സംഭവിച്...

കൊവിഡ്‌ കാലത്ത്‌ സ്‌ത്രീകളിലും യുവാക്കളിലും വിഷാദരോഗം മില്യണ്‍ കണക്കിന്‌ വര്‍ധിച്ചതായി പഠനം

ലോകത്താകെ കൊവിഡ്‌ മഹാമാരി ജനങ്ങളില്‍ പ്രത്യേകിച്ച്‌ സ്‌ത്രീകളിലും യുവതീയുവാക്കളിലും ഗുരുതരമായ വിഷാദരോഗത്തിന്‌ കാരണമായതായി ആധികാരിക റിപ്പോര്‍ട്ട്‌. ലോക പ്രശസ്‌ത മാസികയായ ലാന്‍സെറ്റ്‌ ആണ്‌ ഇതു സംബന്ധിച്ച പഠനഫലം പുറത്തുവിട്ടിരിക്കുന്നത്‌. കൊവിഡ്‌ കാലത്ത്‌ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ലോകത്താകെ 76 ദശലക്ഷം മാനസികസമ്മര്‍ദ്ദ കേസുകളും 53 ദശലക്ഷം വിഷാദര...

അഫ്ഗാനിൽ ഷിയാ പള്ളിയിൽ സ്ഫോടനം : 100 ​​പേർ മരിച്ചു, ഐ.എസ്. എന്ന് നിഗമനം

വടക്കൻ അഫ്ഗാനിസ്ഥാനിലെ ഖുണ്ടുസ് നഗരത്തിലെ ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഉഗ്രസ്ഫോടനത്തില്‍ നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും ഖുണ്ഡൂസ് പ്രവിശ്യാ ആശുപത്രി അധികൃതര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഐസിസ്-ഖൊറാസൻ വിഭാഗമാണ് സ്ഫോടനത്തിന് പിന്നിലെന്ന...

ലോകപ്രശസ്ത ന്യൂറോ സയന്റിസ്റ്റ് ഡോ. നാദിയ ചൗധരി കാന്‍സറിന് കീഴടങ്ങി…ഒരു പെയിന്റിങിലൂടെ തന്റെ അന്ത്യാഭിലാഷം മകനെ ഓര്‍മിപ്പിച്ച ശേഷം…

ലോകപ്രശസ്തയായ ന്യൂറോളജിസ്റ്റും അധ്യാപികയുമായ ഡോ. നാദിയ ചൗധരി തന്റെ 43-ാം വയസ്സില്‍ ഗര്‍ഭാശയ കാന്‍സറിന് കീഴടങ്ങി. കാനഡയിലെ മോൺട്രിയലിൽ ആയിരുന്നു അന്ത്യം. പാകിസ്താനില്‍ ജനിച്ച ഡോ.നാദിയ കോണ്‍കോര്‍ഡിയ സര്‍വ്വകലാശാലയിലെ ന്യൂറോളജി വിഭാഗം പ്രൊഫസറായിരുന്നു. ഭര്‍ത്താവിനും മകനുമൊപ്പം മോണ്‍ട്രിയലില്‍ ആയിരുന്നു താമസം.പാലിയേറ്റീവ് പരിചരണവുമായി ബന്ധപ്പെട്ട്...

ടാന്‍സാനിയന്‍ നോവലിസ്‌റ്റ്‌ അബ്ദുള്‍ റസാഖ്‌ ഗുര്‍ണ-യ്‌ക്ക്‌ സാഹിത്യ നൊബേല്‍

പ്രശസ്‌ത ടാന്‍സാനിയന്‍ എഴുത്തുകാരനും അധ്യാപകനുമായ അബ്ദുള്‍ റസാഖ്‌ ഗുര്‍ണയ്‌ക്ക്‌ ഇത്തവണത്തെ സാഹിത്യ നൊബേല്‍. ഇംഗ്ലീഷില്‍ എഴുതുന്ന അബ്ദുള്‍ റസാഖ്‌ ബ്രിട്ടനിലാണ്‌ താമസം. കെന്റ്‌ സര്‍വ്വകലാശാലയില്‍ അധ്യാപകനായിരുന്നു. കൊളോണിയലിസത്തിന്റെ സ്വാധീനവും ഭൂഖണ്ഡങ്ങള്‍ക്കും അവയിലെ സംസ്‌കാരങ്ങള്‍ക്കിടയിലും കുരുങ്ങിപ്പോകുന്ന വ്യക്തികളുടെ നിയോഗവും വിധിയും അബ്ദ...

ബലൂചിസ്ഥാനിൽ ശക്തമായ ഭൂചലനം : ഒട്ടേറെ പേർ മരിച്ചതായി സംശയം

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹർനെയ് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ 3.30-ന് ശക്തമായ ഭൂചലനം , കുറഞ്ഞത് 20 പേർ മരിച്ചതായി റിപ്പോർട്ട്. 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 6 ആയി രേഖപ്പെടുത്തി. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടി...