Categories
latest news

ബലൂചിസ്ഥാനിൽ ശക്തമായ ഭൂചലനം : ഒട്ടേറെ പേർ മരിച്ചതായി സംശയം

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹർനെയ് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ 3.30-ന് ശക്തമായ ഭൂചലനം , കുറഞ്ഞത് 20 പേർ മരിച്ചതായി റിപ്പോർട്ട്. 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 6 ആയി രേഖപ്പെടുത്തി. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ നിന്ന് 20.8 കിലോമീറ്റർ താഴെയാണ്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഭൂകമ്പത്തിൽ മതിൽ ഇടിഞ്ഞ് നിരവധി ആളുകൾ മരിച്ചതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. സിബി, പിഷിൻ, മുസ്ലീം ബാഗ്, ഖില സൈഫുല്ല കാച്ച്‌ലക്, ഹർനായ്, ബലൂചിസ്ഥാൻ, ക്വറ്റ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പല പ്രദേശങ്ങളിലും ആളുകൾ വീടുകൾക്ക് പുറത്ത് തെരുവുകളിൽ ഇരിക്കുകയാണ്.

Spread the love
English Summary: severe earth quake in baluchistan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick