Categories
latest news

അഫ്ഗാനിൽ ഷിയാ പള്ളിയിൽ സ്ഫോടനം : 100 ​​പേർ മരിച്ചു, ഐ.എസ്. എന്ന് നിഗമനം

വടക്കൻ അഫ്ഗാനിസ്ഥാനിലെ ഖുണ്ടുസ് നഗരത്തിലെ ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഉഗ്രസ്ഫോടനത്തില്‍ നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും ഖുണ്ഡൂസ് പ്രവിശ്യാ ആശുപത്രി അധികൃതര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഐസിസ്-ഖൊറാസൻ വിഭാഗമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഷിയാ മുസ്ലീങ്ങളെ എതിർക്കുന്നവരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ . എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

ആക്രമണസമയത്ത് 300 ഓളം പേർ പള്ളിയിൽ ഉണ്ടായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാനാണ് ഈ ആളുകൾ എത്തിയത്. പ്രാർത്ഥനയ്ക്കിടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സ്ഥലത്ത് നിലവിളി ഉയർന്നു, ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി.

കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലീം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. ഈദ് ഗാഹ് പള്ളിയുടെ കവാടത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാന്‍ ജനതയുടെ 20 ശതമാനവും വസിക്കുന്ന പ്രവിശ്യയാണ് ഖുണ്ഡുസ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: at least 100 persons killed in a bomb blast in north afghan mosque

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick