സിദ്ധിഖ് കാപ്പന് മാതാവിനെ കാണാൻ ഇടക്കാല ജാമ്യം

ഹാഥ്റസിലേക്കുള്ള യാത്രക്കിടയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് മാതാവിനെ കാണാൻ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേരളം സന്ദർശിക്കാൻ അഞ്ച് ദിവസത്തേക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മനുഷ്യത്വപരമായ കാരണങ്ങളിൽ ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത ഉത്തർപ്രദേശ് സർക്കാരിനെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്...

നിങ്ങളുടെ പണത്തെക്കാളും മേലെയാണ് ജനത്തിന്റെ സ്വകാര്യത-വാട്‌സ് ആപിനോട് സുപ്രീംകോടതി

വാട്‌സ് ആപിന്റെ പുതിയ സ്വകാര്യതാ ചട്ടങ്ങള്‍ക്കെതിരെ സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം. വാട്‌സ് ആപ് നേരത്തെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും പിന്നീട് നീട്ടിവെക്കുകയും ചെയ്ത പുതിയ വ്യവസ്ഥകള്‍ക്കെതിരെ കോടതി പരിഗണിച്ച ഹരജിയിലെ വാദത്തിനിടെയായിരുന്നു ചീഫ് ജസ്‌ററിസ് എസ്.എ.ബോബ്‌ഡെയുടെ പരാമര്‍ശങ്ങള്‍. നിങ്ങള്‍ വലിയ മള്‍ട്ടി ബില്യന്‍ ഡോളര്‍ കമ്പനിയായ...

ഗ്രേറ്റ ടൂള്‍കിറ്റ് കേസ്: മലയാളി നികിത ജേക്കബില്‍ ആരോപിക്കുന്ന ബന്ധം എന്താണ്…?

പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂണ്‍ബര്‍ഗിന്റെ ടൂള്‍കിറ്റ് ഡോക്കുമെന്റ് കേസില്‍ ഡെല്‍ഹി പോലീസ് കൂടുതല്‍ അറസ്റ്റിലേക്ക് നീങ്ങുകയാണ്. മുംബൈയില്‍ അഭിഭാഷകയായ മലയാളി നികിത ജേക്കബ്, മഹാരാഷ്ട്ര ബീഡ് സ്വദേശിയായ എന്‍ജിനിയര്‍ ശന്തനു എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നികിത മുന്‍കൂര്‍ ജാമ്യത്തിനായി മുംബൈ ഹൈക്കോടതിയെ സമ...

നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യബാങ്കുകളാക്കുന്നു

ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച ഒരു കാലമുണ്ടായിരുന്നു ഇന്ത്യയില്‍. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ നേരെ തിരിച്ചുനടത്തത്തിലാണ്. നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യ ബാങ്കുകളാക്കാന്‍ പോവുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയാണ് സ്വകാര്യവല്‍ക്കരിക്കാന്‍ പോകുന്നത്. സ്വ...

മോദി കൊച്ചിയില്‍; വില്‍പനയ്ക്കു വെച്ച പദ്ധതിയിലും ഉദ്ഘാടനം

വില്‍പനയ്ക്ക് വെച്ച ഭാരത് പെട്രോളിയം കോര്‍പറേഷനിലെ പ്രൊപ്പെലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പദ്ധതി ഉള്‍പ്പെടെ വിവിധ വികസന പദ്ധതികള്‍ ഞായറാഴ്ച കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്തു. പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഗവര്‍ണര്‍ ആരിഫ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥ...

ബി.ജെ.പി.യുടെ യാത്രയും അണിയറയില്‍, ഉദ്ഘാടകന്‍ യോഗി ആദിത്യനാഥ്

യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും യാത്ര കാസര്‌ഗോട്ട് നിന്നും തുടങ്ങി പര്യടനം തുടങ്ങിക്കഴിഞ്ഞു. അവ അവസാനിക്കുമ്പോഴേക്കും ബി.ജെ.പി.യുടെ യാത്രയ്ക്കും കാസര്‍ഗോട്ട് തുടക്കകേന്ദ്രമാകും. ഫെബ്രുവരി 21 മുതലാണ് ബി.ജെ.പി.യുടെ 'വിജയരഥ യാത്ര' തുടങ്ങുക. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് യാത്ര ഉദ്ഘാടനം ചെയ്യുക. മാര്‍ച്ച് ആദ്യവാരം യാത്ര തിര...

വാഴയ്ക്കന്‍ കോണ്‍ഗ്രസിന്റെ അന്തകന്‍… മൂവാറ്റുപുഴയില്‍ പോസ്റ്റര്‍ പ്രളയം

രമേശ് ചെന്നിത്തല ഐശ്വര്യകേരള യാത്ര നടത്തുന്നതിനിടെ സ്വന്തം പാര്‍ടിയില്‍ പോരടി തുടങ്ങിയത് നാട്ടില്‍ പാട്ടായി. കെ.പി.സി.സി. പ്രസിഡണ്ട് ജോസഫ് വാഴയ്ക്കനെതിരെ സ്വന്തം മണ്ഡലമായ മൂവാറ്റുപുഴയില്‍ പോസ്റ്റര്‍ പ്രളയം. വാഴയ്ക്കന്‍ വീണ്ടും ഇത്തവണ മൂവാററുപുഴയില്‍ മല്‍സരിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ കനത്ത പോരാട്ടം പാര്‍ടിക്കു...

ഡി.കെ.ശിവകുമാറിന്റെ മകള്‍ക്ക് വരന്‍ ബി.ജെ.പി. നേതാവിന്റെ ചെറുമകന്‍

രാഷ്ട്രീയത്തിലെ തമ്മിലടിയൊക്കെ വേറെ, കുടുംബത്തിലെ തമ്മിലിണക്കം ഒന്നും വേറെ. കര്‍ണാടകത്തില്‍ കീരിയും പാമ്പും പോലെയാണ് കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും ബി.ജെ.പി. നേതൃത്വവും. വളര്‍ന്നു വളര്‍ന്ന് ശിവകുമാറിനെ ഇ.ഡി.യെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ച് ജയിലില്‍ ഇടുന്നതു വരെയെത്തിയ വൈരം. പക്ഷേ അതൊന്നും മകളുടെ വിവാഹത്തിന് തടസ്സമായില്ല. ...

ഹരിയാന ബി.ജെ.പി മന്ത്രിയുടെ നാക്കില്‍ ഗുളികന്‍, പിന്നെ ക്ഷമാപണം

ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ 81-ാം ദിവസം അവരെ ആക്ഷേപിച്ച ഹരിയാന കൃഷി മന്ത്രി ദലാല്‍ വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കയാണ് 200 കര്‍ഷകര്‍ സമരഭൂമിയില്‍ മരിച്ചതിനെ പരാമര്‍ശിച്ച് മന്ത്രി പറഞ്ഞത് ഈ 200 പേര്‍ വീട്ടിലായിരുന്നാലും മരിക്കുമായിരുന്നു എന്നാണ്. ആറ് മാസത്തിനിടയില്‍ 200 പേരൊക്കെ മരിക്കില്ലേ എന്ന് പരിഹാസവും.സമരഭൂമിയില്‍ തണുപ്പും രോഗവും മൂ...

ട്വിറ്റര്‍ പക്ഷിക്കു പകരം ഇന്ത്യന്‍ പക്ഷി കൂ…. കേന്ദ്രം ഏറ്റെടുത്ത പുതിയ മാധ്യമം

ആലപ്പുഴയില്‍ രൂപം കൊണ്ട വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ ആയ വി-കണ്‍സോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇന്നവേഷന്‍ ചാലഞ്ചില്‍ വിജയിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക ആപ്ലിക്കേഷന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് എല്ലാവര്‍ക്കും അറിയാം. അതേ ചാലഞ്ചില്‍ വിജയിച്ച മറ്റൊരു ആപ്ലിക്കേഷന്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനെ ഒതുക്കാനായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു...