വാട്‌സ് ആപിന്റെ പുതിയ സ്വകാര്യതാ ചട്ടങ്ങള്‍ക്കെതിരെ സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം. വാട്‌സ് ആപ് നേരത്തെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും പിന്നീട് നീട്ടിവെക്കുകയും ചെയ്ത പുതിയ വ്യവസ്ഥകള്‍ക്കെതിരെ കോടതി പരിഗണിച്ച ഹരജിയിലെ വാദത്തിനിടെയായിരുന്നു ചീഫ് ജസ്‌ററിസ് എസ്.എ.ബോബ്‌ഡെയുടെ പരാമര്‍ശങ്ങള്‍. നിങ്ങള്‍ വലിയ മള്‍ട്ടി ബില്യന്‍ ഡോളര്‍ കമ്പനിയായിരിക്കാം, എന്നാല്‍ ജനത്തിന്റെ സ്വകാര്യതയെക്കാളും മേലെയല്ല പണം എന്ന് കോടതി പറഞ്ഞു.
വാട്‌സ് ആപ് പ്രഖ്യാപിച്ച മാറ്റത്തിന്റെ ചുരുക്കം ഇതായിരുന്നു- 1. ഉപയോക്താക്കള്‍ പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ കമ്പനി എവിടെയും ഉപയോഗിക്കും. 2. ഡേറ്റ കമ്പനി മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യും.
ഫെബ്രുവരി എട്ട് മുതല്‍ നടപ്പാക്കാനായിരുന്നു വാട്‌സ് ആപ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മെയ് 15 വരെ നീട്ടിവെച്ചിരിക്കയാണ്.