Categories
kerala

മോദി കൊച്ചിയില്‍; വില്‍പനയ്ക്കു വെച്ച പദ്ധതിയിലും ഉദ്ഘാടനം

വില്‍പനയ്ക്ക് വെച്ച ഭാരത് പെട്രോളിയം കോര്‍പറേഷനിലെ പ്രൊപ്പെലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പദ്ധതി ഉള്‍പ്പെടെ വിവിധ വികസന പദ്ധതികള്‍ ഞായറാഴ്ച കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്തു. പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഗവര്‍ണര്‍ ആരിഫ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. രാവിലെ ചെന്നൈയില്‍ മെട്രോ ദൈര്‍ഘ്യം കൂട്ടിയ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷമാണ് മോദി കൊച്ചിയിലെത്തിയത്.
വില്ലിങ്ടണ്‍ ദ്വീപിലെ റോ-റോ വെസ്സല്‍സ്സ്, കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍, ഷിപ്പ് യാര്‍ഡിലെ മറൈന്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി കപ്പല്‍ നിര്‍മാണ ശാലയിലെ സൗത്ത് കോള്‍ ബെര്‍ത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് തറക്കല്ലിടുകയും ചെയ്തു.

Spread the love
English Summary: PRIME MINISTER IN KOCHI, INAUGURATED VARIOUS PROJECTS.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick