രമേശ് ചെന്നിത്തല ഐശ്വര്യകേരള യാത്ര നടത്തുന്നതിനിടെ സ്വന്തം പാര്‍ടിയില്‍ പോരടി തുടങ്ങിയത് നാട്ടില്‍ പാട്ടായി. കെ.പി.സി.സി. പ്രസിഡണ്ട് ജോസഫ് വാഴയ്ക്കനെതിരെ സ്വന്തം മണ്ഡലമായ മൂവാറ്റുപുഴയില്‍ പോസ്റ്റര്‍ പ്രളയം. വാഴയ്ക്കന്‍ വീണ്ടും ഇത്തവണ മൂവാററുപുഴയില്‍ മല്‍സരിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ കനത്ത പോരാട്ടം പാര്‍ടിക്കുള്ളില്‍ മുറുകിയത്.
വേണ്ടേ വേണ്ട, ഇയാള്‍ മൂവാറ്റുപുഴയിലെ കോണ്‍ഗ്രസിന്റെ അന്തകന്‍…ഈ ഗ്രൂപ്പ് മാനേജറെ ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട…എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. വാഴയ്ക്കന്റെ വലിയ ചിത്രവും പോസ്റ്ററിലുണ്ട്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. വാഴയ്ക്കനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഒരു യോഗത്തില്‍ പൊരിഞ്ഞ തല്ല് നടന്നതായും പറയുന്നുണ്ട്. യോഗത്തില്‍ വാഴയ്ക്കന് പൊതിരെ തല്ല് കിട്ടിയതായും മുണ്ട് ഉരിഞ്ഞു പോകും വരെ നിലത്തിട്ട് ചവിട്ടിയതായും പറഞ്ഞു കൊണ്ട് ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ പ്രചരിക്കുന്നുണ്ട്. വാഴയ്ക്കനോട് സാദൃശ്യം തോന്നുന്ന ഒരാള്‍ക്ക് പൊതിരെ തല്ലു കിട്ടുകയും നിലത്തിട്ട് ചവിട്ടേല്‍ക്കുകയും മുണ്ട് ഉരിഞ്ഞു പോവുകയും ചെയ്യുന്നുണ്ട് വീഡിയോ ദൃശ്യത്തില്‍. എന്നാല്‍ ഇതിന്റെ ആധികാരികത ആരും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.