ഹരിയാനയിലും ലഖിംപൂരിനു സമാന സംഭവം: ബിജെപി എംപിയുടെ കാർ കർഷകനെ ഇടിച്ചു തെറിപ്പിച്ചു

ഹരിയാനയിലെ അംബാലയില്‍ ലഖിംപൂര്‍ ഖേരി മോഡലില്‍ കര്‍ഷകര്‍ക്കു നേരെ അതിക്രമം. നാരായണ്‍ ഗഢില്‍ കര്‍ഷകരുടെ കരിങ്കൊടി പ്രതിഷേധത്തിലേക്ക്‌ ബി.ജെ.പി. എം.പി. നായിബ്‌സിങ്‌ സൈനിയുടെ വാഹനം ഇടിച്ചു കയറ്റി. ഭവന്‍ പ്രീത്‌ എന്ന കര്‍ഷകനെ വാഹനം ഇടിച്ചു തെറിപ്പിച്ചതായി പറയുന്നു. കുരുക്ഷേത്ര എം.പി.യാണ്‌ സൈനി.നാരായൺഗഡി ലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്ന...

ശ്രീനഗറിൽ ഭീകരർ സ്കൂളിൽ പ്രവേശിച്ച്‌ പ്രിൻസിപ്പലിനെയും ഒരു അധ്യാപകനെയും വെടി വെച്ച് കൊന്നു

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരർ ഈദ്ഗാഹ് പ്രദേശത്തെ ഒരു സ്കൂളിൽ കയറി വെടിയുതിർത്തതിൽ പ്രിൻസിപ്പൽ സതീന്ദർ കൗറും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. കഴിഞ്ഞ 5 ദിവസത്തിനിടയിലെ ഏഴാമത്തെ ഭീകരാക്രമണം ആണ് ഇത്. അതിൽ ആറെണ്ണവും ശ്രീനഗറിലാണ് സംഭവിച്ചത്. ചൊവ്വാഴ്ച, ശ്രീനഗറിലെ ഇക്ബാൽ പാർക്ക് പ്രദേശത്തെ പ്രമുഖ കെമിസ്റ്റ് മഖൻലാൽ ബിന്ദ്രു കൊല്ലപ്പെട്ടു. മെഡിക്കൽ സ്...

എഞ്ചിനീയറിംഗ് എൻട്രൻസ് : ആദ്യ റാങ്കുകാരിൽ പാതിയും കേരള പ്ലസ് ടു പഠിച്ചവർ

എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ട് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എന്‍ജിനീയറിങ്ങിന് വടക്കാഞ്ചേരി സ്വദേശി ഫെയിസ് ഹാഷിമിനാണ്‌ ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. മൂന്നാം റാങ്ക് നയന്‍ കിഷോറിനും (കൊല്ലം) നാലാം റാങ്ക് കെ. സഹലിനുമാണ് (മലപ്പുറം). എന്‍ജിനീയറിങ്ങില്‍ ആദ്യ 5000 റാങ്കില്‍ 2112 കുട്ടികള്‍ കേരള ഹയര്‍സെക...

സ്കൂളിൽ ഉച്ചഭക്ഷണം നൽകും, പക്ഷെ ക്ലാസ് ഉച്ച വരെ മാത്രം…സർക്കാരിന്റെ തീരുമാനം ഇതാവും

നവമ്പറിൽ സ്കൂൾ തുറന്നാൽ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും ശനിയാഴ്ച ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയില്‍ പറഞ്ഞു. ഉച്ച ഭക്ഷണം നൽകില്ല എന്ന നിർദേശം സർക്കാർ അംഗീകരിക്കില്ല എന്നതിനെ സൂചനയാണിത്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കിക്കഴി...

ബലൂചിസ്ഥാനിൽ ശക്തമായ ഭൂചലനം : ഒട്ടേറെ പേർ മരിച്ചതായി സംശയം

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹർനെയ് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ 3.30-ന് ശക്തമായ ഭൂചലനം , കുറഞ്ഞത് 20 പേർ മരിച്ചതായി റിപ്പോർട്ട്. 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 6 ആയി രേഖപ്പെടുത്തി. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടി...

കൊവിഡ്‌ വൈറസ്‌ ഉറവിടം ചൈനയിലെ വുഹാൻ ലാബ്?….ഞെട്ടിപ്പിക്കുന്ന ഒരു പുതിയ വെളിപ്പെടുത്തല്‍

ചൈനയിലെ ഒരു പരീക്ഷണശാലയില്‍ നിന്നാണ്‌ കൊവിഡ്‌ വൈറസ്‌ പുറത്തേക്ക്‌ പോയതെന്ന വിമര്‍ശനം ആ രാജ്യം നേരത്തെ നേരിടുന്നുണ്ടെങ്കിലും തുടര്‍ച്ചയായി ചൈന അത്‌ നിഷേധിച്ചുവരികയാണ്‌. ഹുബെയ്‌ പ്രവിശ്യയിലെ വുഹാന്‍ സീ ഫുഡ്‌ മാര്‍ക്കറ്റില്‍ നിന്നാണ്‌ ആദ്യമായി കൊവിഡ്‌ വൈറസ്‌ വ്യാപിച്ചതെന്ന്‌ ഇതിനകം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ വൈറസ്‌ മനുഷ്യനിര്‍മ്മിതമാണോ എന്ന കാര്...

രാഹുലും പ്രിയങ്കയും ലഖിംപൂർ ഖേരിയിലെ ടികുനിയ ഗ്രാമത്തിലെത്തി

രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിക്കൊപ്പം ലഖിംപൂർ ഖേരിയിലെ ടികുനിയ ഗ്രാമത്തിലെത്തി. നേരത്തെ, ലക്നൗവിൽ നിന്നും രാഹുൽ സീതാപൂർ ഗസ്റ്റ് ഹൗസിൽ എത്തിയ ശേഷം പ്രിയങ്ക ഗാന്ധിയെ കണ്ടു. ഏകദേശം അരമണിക്കൂറോളം അവർ ഇവിടെ ചെലവഴിച്ചു.. അതിനു ശേഷം ലഖിംപൂരിലേക്ക് പോയി. എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുലിനൊപ്പം സിതാപുരിൽ എത്തിയിരുന്നു. സ്വന്തം വാഹനത്തി...

ആര്യന്‍ഖാനെ കുരുക്കിയതില്‍ ബി.ജെ.പി.നേതാവുണ്ടോ….മഹാരാഷ്ട്ര മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഫോട്ടോസഹിതം

ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്നു കേസില്‍ കുരുക്കിയതില്‍ ബി.ജെ.പി.നേതാക്കള്‍ക്ക് എന്തെങ്കിലും റോള്‍ ഉണ്ടോ…കഴിഞ്ഞ ശനിയാഴ്ച കൊര്‍ഡേലിയ ക്രൂയീസില്‍ നടത്തിയ റേവ് പാര്‍ടിയില്‍ ആര്യന്‍ ഖാനൊപ്പെ സെല്‍ഫി എടുത്തവരില്‍ ഒരു ബി.ജെ.പി. നേതാവുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയായ എന്‍.സി.പി.നേതാവ് നവാബ് മാലിക് ആണ്. ഫ...

ത്രിപുര ബിജെപി എം.എൽ.എ. മൊട്ടയടിച്ചു പാർട്ടി വിട്ടു…ഭരണം അതീവ അരാജകമെന്നു വിമർശനം…തൃണമൂലിൽ ചേർന്നേക്കും

ബി ജെ പി നേതാവും ത്രിപുരയിലെ സുർമ നിയോജക മണ്ഡലത്തിലെ എം എൽ എയുമായ ആഷിസ് ദാസ് പാർട്ടി വിട്ടു. ആഷിസ് ഉടൻ തൃണമൂലിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്.ബി ജെ പിയുടെ ദുഷ്‌‌‌‌‌‌പ്രവൃത്തികൾക്ക് പ്രായശ്ചിത്തം ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ട് മൊട്ടയടിച്ചു. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽവച്ചായിരുന്നു മൊട്ടയടി. ത്രിപുരയിൽ ബി ജെ പി രാഷ്ട്രീയ അരാജകത്വം വളർത്തുന്നു...

വാണിജ്യ ഗ്യാസ് സിലിണ്ടറിനു വീണ്ടും വില കൂട്ടി, പെട്രോള്‍-ഡീസല്‍ വിലയും കൂട്ടി

പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർദ്ധിച്ചു. സബ്സിഡിയില്ലാത്ത 14.2 കിലോ ഗ്യാസ് സിലിണ്ടറിന്റെ വില 15 രൂപ കൂട്ടി. ഡൽഹിയിൽ എൽപിജി സിലിണ്ടറിന്റെ വില 884.50 രൂപയിൽ നിന്ന് 899.50 രൂപയായി ഉയർന്നു. 5 കിലോ സിലിണ്ടർ ഇപ്പോൾ 502 രൂപയ്ക്ക് ലഭിക്കും. ഒക്ടോബർ 1 ന് എണ്ണക്കമ്പനികൾ 19 കിലോഗ്രാം വാണിജ്യ വാതക സിലിണ്ടറിന്റെ വില സിലിണ്ടറിന് 43.5 രൂപ വരെ വർദ്ധിപ്പി...