വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകി റായ്ബറേലിയില്‍ രാഹുല്‍

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശേഷം ആദ്യമായി റായ്ബറേലി മണ്ഡലത്തില്‍ തിങ്കളാഴ്ച ഒരു റാലിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിക്ക് വോട്ടര്‍മാരില്‍ നിന്നും നേരിടേണ്ടി വന്ന ചോദ്യത്തിന് രാഹുല്‍ നല്‍കിയ മറുപടി ദേശീയ വാര്‍ത്തയായി. ജനക്കൂട്ടത്തില്‍ നിന്നും ഉയര്‍ന്ന ചോദ്യം രാഹുലിന് ആദ്യം വ്യക്തമായില്ലെങ്കിലും റാലിയുടെ മുന്നിലുണ്ടായിരുന്ന പ്രിയങ്ക ഉട...

ഹേമന്ത് സോറന് ഇടക്കാല ജാമ്യം നല്‍കിയില്ല, ഇ.ഡി.ക്ക് നോട്ടീസയച്ച് സുപ്രീംകോടതി

മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജിയില്‍ ആശ്വാസമില്ല. ജാമ്യം അനുവദിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. തനിക്ക് തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഭാഗബാക്കാവാനായി ഇടക്കാല ജാമ്യം നല്‍കണമെന്നായിരുന്നു സോറന്റെ അപേക്ഷ. അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഭാഗബാക്കാവാന്‍ ഇടക്കാല ജാമ്യം നല...

വിഷ്‌ണുപ്രിയ കൊലക്കേസിൽ വിധി പ്രസ്താവിച്ചു, വിധിയിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷൻ

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വള്ള്യായിലെ പ്രമാദമായ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം.ശ്യാംജിത്തിന്(28) ജീവപര്യന്തം തടവ് ശിക്ഷ . വിഷ്‌ണുപ്രിയ(25)യുടെ മുൻ സുഹൃത്തായിരുന്നു ശ്യാംജിത്ത്. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്) ജഡ്ജി എ.വി മൃദുല ആണ് ശിക്ഷ വിധിച്ചത്. കൊലപാതക കുറ്റത്തിന് ജീവപര്യന്തവും വീട്ടിൽ അതിക്രമിച്ച...

ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര: ചെയ്തത് ചോദ്യം ചെ്യതതിന് ടിടിഇക്ക് മർദനമേറ്റു

ജനറൽ കോച്ചിലെ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെ്യതതിന് മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇക്ക് യാത്രക്കാരനിൽനിന്നും മർദനമേറ്റു. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയെ ആണ് മർദിച്ചത്. തിരൂരിന് അടുത്ത് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. മൂക്കിന് ഇടിയേറ്റ ടിടിഇ ചികിത്സയിലാണ്. ടിക്കറ്റില്ലാതെ...

കെ.എസ്.ഹരിഹരനെതിരെ പൊലീസ് കേസെടുത്തു

ശനിയാഴ്ച വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച വർഗീയ വിരുദ്ധ റാലിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തു . സ്ത്രീത്വത്തെ അപമാനിക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കെ.പുഷ്പജ നൽകിയ പരാതിയിലാണ് നടപടി. യുഡിഎഫും ആർഎംപിയും ചേർന്ന് ...

ഇന്ത്യ വിമാനം സംഭാവന ചെയ്തു, പറത്താന്‍ യോഗ്യരായ സൈനിക പൈലറ്റുകളില്ല- മാലിദ്വീപ് പ്രതിരോധമന്ത്രി

ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂൺ പറഞ്ഞു. മാലിദ്വീപിൽ തമ്പടിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ പിൻവലിച്ചതിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കാൻ ശനിയാഴ്ച പ്രസിഡൻ്റിൻ്റെ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മൗമൂൺ ഇക്കാര്യം പറഞ്ഞത്. ...

വിഷ്‌ണുപ്രിയ കൊലക്കേസിൽ ശിക്ഷ ഇന്ന്

പാനൂർ വള്ള്യായിയിലെ വിഷ്‌ണുപ്രിയ കൊലക്കേസിൽ ശിക്ഷ ഇന്ന് വിധിക്കും. പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന്റെ വൈരാഗ്യത്തില്‍ നടത്തിയ അരുംകൊല കണ്ണൂരിനെ നടുക്കിയ സംഭവമായിരുന്നു. 2022 ഒക്ടോബർ 22നാണ് യുവതി കൊല്ലപ്പെട്ടത്. വിഷ്‌ണുപ്രിയയുടെ മുൻ സുഹൃത്ത് ശ്യാംജിത്ത് ആണ് പ്രതി. ഇയാൾ യുവതിയുടെ വീട്ടിലേക്ക് കയറിവരുന്ന വീഡിയോ ദൃശ്യമാണ് കേസിൽ നിർണായക തെളിവാ...

കാലാവസ്ഥാ വ്യതിയാനം വിലയിരുത്താൻ കർണാടക വനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നു

കാലാവസ്ഥാ വ്യതിയാനം ഫലപ്രദമായി വിലയിരുത്തുന്നതിന് കർണാടക വനങ്ങളിൽ ആദ്യമായി മൂന്ന് ക്യാമറകൾ സ്ഥാപിക്കാൻ നടപടി. നാഗർഹോളെ, ദണ്ഡേലി, ശിവമോഗ എന്നിവിടങ്ങളിലെ നിത്യഹരിത-ഇലപൊഴിയും വനങ്ങളിൽ കേന്ദ്രങ്ങൾ സ്ഥാപിച്ച് പഠനം നടത്താനാണ് ഒരുങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം പഠിക്കാൻ, ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകു...

സിപിഎമ്മല്ലാതെ മറ്റാരും ബോംബെറിയില്ലെന്ന് കെ.എസ്. ഹരിഹരൻ

തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ച് ആർഎംപി നേതാവ് കെ എസ് ഹരിഹരൻ. ആക്രമണത്തിന് മുൻപ് വീടിന് സമീപത്ത് കണ്ട കാർ വടകര രജിസ്ട്രേഷനിലുളളതാണെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നും കാർ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നും ഹരിഹരൻ പറഞ്ഞു. ലളിതമായ ഖേദപ്രകടനത്തിൽ ഇത് അവസാനിക്കില്ലെന്ന് കഴിഞ്ഞ ദിവസം സ...

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ആദ്യ ഇരകളാകും

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും ആദ്യത്തെ ഇരകളായത്തീര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശികയായ ഡിഎയും ശമ്പള പരിഷ്‌കരണ കുടിശ്ശികയും ഉള്‍പ്പെടെ 37,500 കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്...